കോഴിക്കോട്: വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വൻ മോഷണം. സ്വര്‍ണ കിരീടം, മാല, സുബ്രഹ്മണ്യന്റെ വേല്‍, 10000 രൂപ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. ഒരു ഭണ്ഡാരം തകർത്താണ് പണം അപഹരിച്ചിട്ടള്ളത്. മറ്റൊരു ഭണ്ഡാരം തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മൊത്തത്തിൽ ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.
കഴിഞ്ഞ ദിവസം രാതി പൂജ കഴിഞ്ഞശേഷം പൂജാരി താക്കോല്‍ ക്ഷേത്രത്തില്‍നിന്ന് എടുക്കാൻ വിട്ടുപോയിരുന്നു. ഈ താക്കോൽ ഉപയോഗിച്ചാണ് മോഷ്ടാക്കൾ ക്ഷേത്രത്തിനുള്ളിൽ കയറിയത്. ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടെയാണ് മോഷണം നടന്നത്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൊലീസ് നായയും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളെക്കുറിച്ചും പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. മോഷ്ടാക്കളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Also Read- വ്യാജരേഖകൾ ഉപയോഗിച്ച് കെഎസ്എഫ്ഇയിൽനിന്ന് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിലായി
അതേസമയം സമീപത്തെ പനവൂര്‍ വെളളാഞ്ചിറ ആയിരവില്ലി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ രണ്ട് വാതിലുകള്‍ തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മോഷണ ശ്രമമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. വിലപിടിപ്പുളള സാധനങ്ങള്‍ ഒന്നും കിട്ടാത്തതിനാല്‍ അക്രമികള്‍ നിലവിളക്കുകളും തട്ടങ്ങളും സമീപത്തെ ചിറയിലെറിഞ്ഞു. ക്ഷേത്രോത്സവം തുടങ്ങാനിരിക്കെയാണ് സംഭവം. ശാസ്താവിന്റേയും ഗണപതിയുടേയും ശ്രീകോവിലുകളുടെ വാതിലുകള്‍ക്കാണ് അക്രമികള്‍ തീയിട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kozhikode, Robbery, Theft