• HOME
 • »
 • NEWS
 • »
 • crime
 • »
 • ആര്യൻ ഖാനെ കേസിൽ നിന്ന് ഒഴിവാക്കാൻ 25 കോടി ആവശ്യപ്പെട്ടു; ഷാരൂഖിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി: വാങ്കഡെയ്ക്കെതിരെ FIR

ആര്യൻ ഖാനെ കേസിൽ നിന്ന് ഒഴിവാക്കാൻ 25 കോടി ആവശ്യപ്പെട്ടു; ഷാരൂഖിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി: വാങ്കഡെയ്ക്കെതിരെ FIR

അറസ്റ്റിലാകുന്ന സമയത്ത് ആര്യൻ ഖാനിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തിയിരുന്നില്ല. എന്നിട്ടും പ്രതിയാക്കി അറസ്റ്റ് ചെയ്തുവെന്നും കുറ്റപത്രത്തിൽ

 • Share this:

  നാർകോട്ടിക് ബ്യൂറോ മുംബൈ സോൺ മുൻ മേധാവി സമീർ വാങ്കഡേയ്ക്കെതിരെ സിബിഐ എഫ്ഐആറിൽ ചുമത്തിയത് ഗുരുതര ആരോപണങ്ങൾ. നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലാണ് സിബിഐയുടെ എഫ്ഐആർ.

  നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സ്വതന്ത്ര സാക്ഷിയായി കൊണ്ടുവന്ന പി ഗോസാവിയും സഹായി സാൻവിൽ ഡിസൂസയും ചേർന്ന് സമീർ വാങ്കഡെയ്ക്കു വേണ്ടി ഷാരൂഖ് ഖാന്റെ കുടുംബത്തിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തി.

  25 കോടി ആവശ്യപ്പെട്ടതിൽ 18 കോടി സ്വീകരിക്കാമെന്ന് സമ്മതിച്ചതായും എഫ്ഐആറിൽ പറയുന്നു. ഇതിൽ ഗോസാവിയും ഡിസൂസയും കൈക്കൂലിയായി 50 ലക്ഷം രൂപ കൈപ്പറ്റി. എന്നാൽ തുക വാങ്ങി മണിക്കൂറുകൾക്കുള്ളിൽ ഗോസാവി പണം തിരികെ നൽകി.

  Also Read- ലഹരിക്കേസില്‍ നിന്ന് ആര്യന്‍ ഖാനെ ഒഴിവാക്കാന്‍ 25 കോടി ആവശ്യപ്പെട്ടു; സമീർ വാംഖഡെയ്ക്കെതിരെ സിബിഐ കേസ്
  വാങ്കഡെയും ഗോസാവിയും ആര്യൻ ഖാന്റെ കുടുംബത്തിൽ നിന്ന് വൻ തുക തട്ടിയെടുക്കാൻ പദ്ധതിയിട്ടിരുന്നതായി കേസിലെ ഒന്നാം സാക്ഷി പ്രഭാകർ സെയിൽ ആരോപണം ഉന്നയിച്ചതോടെയാണ് എൻസിബി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

  ക്രിമിനൽ ഗൂഢാലോചന (120-ബി ഐപിസി), പിടിച്ചുപറി ഭീഷണി (388 ഐപിസി), അഴിമതി നിരോധന നിയമപ്രകാരം കൈക്കൂലി വകുപ്പുകൾ എന്നിവയ്ക്ക് പുറമേ എൻസിബിയുടെ പരാതിയിൽ വാങ്കഡെയ്ക്കും മറ്റുള്ളവർക്കുമെതിരെ സിബിഐ കേസെടുക്കുകയായിരുന്നു.

  സിബിഐ എഫ്ഐആറിൽ പറയുന്ന പ്രധാന കാര്യങ്ങൾ

  • 2021 ഒക്ടോബർ രണ്ടിന് ക്രൂയിസ് കോർഡീലയിലെ യാത്രക്കാരൻ ലഹരിമരുന്ന് കൈവശം വെച്ചെന്ന വിവരം ലഭിച്ചതിനു പിന്നാലെ, എൻസിബി ആഢംബര കപ്പലിൽ പരിശോധന നടത്തി. ഇവിടെ നിന്നും ചരസ് കൈവശം വെച്ചതിന് അർബാസ് മർച്ചെന്റിനെ അറസ്റ്റ് ചെയ്തു. എന്നാൽ അർബാസ് മർച്ചെന്റിന് ചരസ് നൽകിയ സിദ്ധാർത്ഥ് ഷാ എന്നയാളെ വെറുതേ വിട്ടു.
  • ചരസ് കൈമാറിയതിന് അർബാസ് മർച്ചെന്റിൽ നിന്നും പണം സ്വീകരിച്ചെന്ന് സിദ്ധാർത്ഥ് ഷാ മൊഴി നൽകിയിരുന്നു. കൂടാതെ, ഇരുവരും തമ്മിലുള്ള ചാറ്റും കണ്ടില്ലെന്ന് നട‌ിച്ചു.
  • ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനു മാത്രമേ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിലെടുക്കാനും അധികാരമുള്ളൂ എന്ന ചട്ടം നിലനിൽക്കേ എൻസിബി ഓഫീസിനുള്ളിൽ നിന്നും ആര്യൻ ഖാനൊപ്പം ഗോസാവി സെൽഫി എടുത്തു. ഈ സെൽഫി ഇന്റർനെറ്റിൽ വൈറലായിരുന്നു.
  • മാത്രമല്ല, പ്രതികളെ കടത്താൻ വാങ്കഡെ സ്വകാര്യ വാഹനം ഉപയോഗിച്ചു
  • വാങ്കഡേയുടെ വിദേശ യാത്രകളെ കുറിച്ചും യാത്രകൾക്കുള്ള ചെലവിന്റെ വിശദാംശങ്ങൾ നൽകാൻ വാങ്കഡ‍േയ്ക്ക് സാധിച്ചില്ലെന്ന പ്രത്യേക അന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടും സിബിഐ കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. വിദേശ സന്ദർശനത്തിനുള്ള പണത്തിന്റെ ഉറവിടം വ്യക്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. അന്വേഷണത്തിൽ, വിലകൂടിയ റിസ്റ്റ് വാച്ചുകൾ വിൽക്കുന്നതിലും വാങ്ങുന്നതിലും വാങ്കഡെ ഏർപ്പെട്ടിരുന്നതായും കണ്ടെത്തി.
  • അറസ്റ്റിലാകുന്ന സമയത്ത് ആര്യൻ ഖാന്റെ പക്കൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തിയിരുന്നില്ല. എന്നിട്ടും പ്രതിയാക്കി അറസ്റ്റ് ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
  Published by:Naseeba TC
  First published: