• HOME
  • »
  • NEWS
  • »
  • crime
  • »
  • KSEB ഉദ്യോഗസ്ഥന് ക്രൂര മർദ്ദനം; സംഭവം വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ

KSEB ഉദ്യോഗസ്ഥന് ക്രൂര മർദ്ദനം; സംഭവം വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ

മരങ്ങൾ വീണതിനെ തുടർന്ന് മൂന്നു ദിവസമായി വൈദ്യുതി മുടങ്ങി കിടന്ന റെയിൽവേ കോളനിയ്ക്ക് സമീപത്തെ പാതിരി നഗറിലാണ് സംഭവം

  • Last Updated :
  • Share this:
പാലക്കാട് റെയിൽവേ കോളനിയ്ക്ക് സമീപം വൈദ്യുതി തകരാർ പരിഹരിക്കാൻ പോയ KSEB ഓവർസിയർക്ക് ക്രൂർമർദ്ദനം.  വൈദ്യുതി ലൈനിൽ വീണ കവുങ്ങ് വെട്ടിമാറ്റുന്നതിനെ ചൊല്ലിയാണ് റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ്റെ മകനും സുഹൃത്തുക്കളും KSEB ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചത്. ഒലവക്കോട് KSEB സെക്ഷൻ ഓഫീസിലെ ഓവർസിയർ കണ്ണദാസിനാണ് ക്രൂരമായ മർദ്ദനമേറ്റത്. മരങ്ങൾ വീണതിനെ തുടർന്ന് മൂന്നു ദിവസമായി വൈദ്യുതി മുടങ്ങി കിടന്ന റെയിൽവേ കോളനിയ്ക്ക് സമീപത്തെ പാതിരി നഗറിലാണ് സംഭവം.

ഇവിടെ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനായിരുന്നു  ഓവർസീയർ കണ്ണദാസനും കരാർ ജീവനക്കാരനും എത്തുന്നത്. എന്നാൽ കുവുങ്ങ് വെട്ടിമാറ്റിയാൽ മതിലിന് കേടു പറ്റും എന്ന് പറഞ്ഞ് റിട്ട. എസ്. ഐ. തങ്കച്ചൻ അനുമതി നൽകിയില്ല. ഇതേ തുടർന്ന് കുറച്ചുനേരം വാക്ക് തർക്കമായി. പിന്നീട് മടങ്ങിയ കണ്ണദാസനെ അരമണിക്കൂറിന് ശേഷം തങ്കച്ചന്റെ മകനും കൂട്ടുകാരും ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി.

മുഖത്ത് ഗുരുതരമായി പരുക്കേറ്റ കണ്ണദാസനെ പാലക്കാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണദാസന്റെ പരാതിയിൽ ഹേമാംബിക നഗർ പോലീസ് കേസെടുത്തു. കണ്ണദാസൻ മർദ്ദിച്ചുവെന്നാരോപിച്ച് റിട്ടയേർഡ് എസ് ഐ തങ്കച്ചനും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

പത്തനംതിട്ടയിൽ കഞ്ചാവ് പിടികൂടി; രണ്ടു സ്ത്രീകൾ ഉൾപ്പടെ നാലുപേർ അറസ്റ്റിൽ

ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. രണ്ട് സ്ത്രീകൾ ഉൾപ്പടെയാണ് നാല് പേരെ എക്സൈസ് അറസ്റ്റ് ചെയ്തത്. താമരക്കുളം ചാവടികാഞ്ഞിരവിള അൻസില മൻസിൽ എ. അൻസില(25), പറക്കോട് മറ്റത്ത് കിഴക്കേതിൽ സാബു (34), അടൂർ പെരിങ്ങനാട് പന്നിവേലിക്കൽ കരിങ്കറ്റിക്കൽ വീട്ടിൽ കെ.പി ഷൈൻ(27), ആലപ്പുഴ തകഴി പുത്തൻപുരയിൽ ആര്യ ചന്ദ്രബോസ് (25) എന്നിവരാണ് അറസ്റ്റിലായത്.

അടൂർ കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ ഫ്ലാറ്റിൽനിന്നാണ് ഇവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവർ താമസിച്ചിരുന്ന രണ്ടു മുറികളിൽനിന്നായി 30 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് സി.ഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.

എക്സൈസ് സി.ഐ കെ.പി മോഹനൻ, ഇൻസ്പെക്ടർ ബിജു എം ബേബി, പ്രിവന്‍റീവ് ഓഫീസർമാരായ വി കെ രാജീവ്, മാത്യു ജോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Published by:Anuraj GR
First published: