• HOME
 • »
 • NEWS
 • »
 • crime
 • »
 • Accident | ചങ്ങനാശേരിയില്‍ കെഎസ്ആർടിസി ബസിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു; തള്ളിയിട്ടതെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയില്‍

Accident | ചങ്ങനാശേരിയില്‍ കെഎസ്ആർടിസി ബസിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു; തള്ളിയിട്ടതെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയില്‍

വൈകിട്ടു മൂന്നോടെ തിരുവനന്തപുരം–കോതമംഗലം സൂപ്പർ ഫാസ്റ്റ് ബസിന് അടിയിൽപ്പെട്ടാണ് യുവാവ് മരിച്ചത്

 • Share this:
  ചങ്ങനാശേരി : കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സൂപ്പർ ഫാസ്റ്റ് ബസിന് അടിയിൽപ്പെട്ട് യുവാവ് മരിച്ചു. ചെത്തിപ്പുഴ സ്വദേശി ടോണി തോമസാണ് മരിച്ചത്.  വൈകിട്ടു മൂന്നോടെ തിരുവനന്തപുരം–കോതമംഗലം സൂപ്പർ ഫാസ്റ്റ് ബസിന് അടിയിൽപ്പെട്ടാണ് യുവാവ് മരിച്ചത്. ബസ് സ്റ്റാൻഡിൽ നിർത്തി എടുക്കുന്നതിനിടയിലാണ് അപകടമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. യുവാവിനെ മറ്റൊരാൾ തള്ളിയിട്ടതാണെന്ന സംശയവുമുയർന്നു. ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

  Accident | ഐഎസ്എൽ ഫൈനൽ കാണാൻ ബൈക്കിൽ ഗോവയിൽ പോകുന്നതിനിടെ അപകടം; രണ്ട് യുവാക്കൾ മരിച്ചു


  കാസർകോട്: ഐഎസ്എൽ ഫൈനൽ (ISL Final) കാണാൻ ബൈക്കിൽ ഗോവയിൽ പോകുന്നതിനിടെ ബൈക്കിൽ (Bike Accident) മിനിലോറി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മലപ്പുറം (Malappuram) സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് മരിച്ചത്. ഉദുമക്കടുത്ത് പള്ളത്തുവെച്ച്‌ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്.

  കാസര്‍കോട് ഭാഗത്തുനിന്ന് അമിതവേഗത്തിൽ വരികയായിരുന്ന മിനി ലോറി നിയന്ത്രണം തെറ്റി ഇവര്‍ സഞ്ചരിച്ച്‌ ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

  ഹൈദരാബാദ് എഫ്.സി താരം അബ്ദുള്‍ റബീഹിന്റെ ബന്ധുക്കളാണ് മരിച്ച യുവാക്കളെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിനു ശേഷം ഇവരുടെ ഫോണില്‍നിന്ന് പോലീസ് ബന്ധുക്കളെ ബന്ധപ്പെട്ടതോടെയാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

  ഇവര്‍ ഐഎസ്‌എല്‍ മത്സരം കാണാന്‍ ഗോവയിലേക്ക് തിരിച്ചതാണെന്ന വിവരവും ബന്ധുക്കളാണ് പൊലീസിന് നല്‍കിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

  Accident |അര്‍ധരാത്രി വീട്ടുകാര്‍ അറിയാതെ 15കാരന്‍ കാറെടുത്ത് പുറത്തിറങ്ങി; നിയന്ത്രണം വിട്ട് അപകടം


  പുന്നയൂര്‍ക്കുളം(തൃശ്ശൂര്‍): ആല്‍ത്തറയില്‍ 15 വയസ്സുകാരന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ജ്വല്ലറികളുടെ ഷട്ടറുകളും ഭിത്തിയും ഇടിച്ചുതകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

  വടുതല സ്വദേശിയാണ് കാര്‍ ഓടിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷമാകും ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്ന് തീരുമാനിക്കുക.

  വീട്ടുകാര്‍ അറിയാതെയാണ് കുട്ടി അര്‍ധരാത്രി കാറെടുത്ത് റോഡിലിറങ്ങിയത്. ആല്‍ത്തറ സെന്ററിലെ ഷാലിമാര്‍, നാസ് ജ്വല്ലറികള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇരുസ്ഥാപനങ്ങളുടെയും മുന്‍വശത്തെ ഭിത്തി, ഷട്ടര്‍, ചില്ലുവാതിലുകള്‍ എന്നിവ അപകടത്തില്‍ തകര്‍ന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. സംഭവസമയത്തുതന്നെ പോലീസ് എത്തി തകര്‍ന്ന വാഹനം നീക്കംചെയ്തു.

  ഷട്ടര്‍ പൊളിഞ്ഞുകിടന്നിട്ടും ജ്വല്ലറി ഉടമകളെ വിവരം അറിയിച്ചില്ലെന്ന് ആരോപിച്ച് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതാക്കളും പോലീസുമായി തര്‍ക്കമുണ്ടായി. രാവിലെ പരിസരത്ത് എത്തിയ ഹോട്ടല്‍ജീവനക്കാരാണ് സംഭവം കടയുടമകളെ അറിയിച്ചത്.

  അപകടം നടന്ന വിവരം അറിയിക്കാതിരിക്കുകയും മിനിറ്റുകള്‍ക്കകം ക്രെയിന്‍ എത്തിച്ച് വാഹനം നീക്കുകയും അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാതിരിക്കുകയും ചെയ്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. സംഭവത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പരാതി നല്‍കി. ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ വേണ്ടിയാണ് വാഹനം വേഗത്തില്‍ നീക്കംചെയ്തതെന്നും പുലര്‍ച്ചെ ആയതിനാലാണ് ഉടമകളെ അറിയിക്കാതിരുന്നതെന്നും പോലീസ് പറഞ്ഞു.
  Published by:Arun krishna
  First published: