നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മൈസൂര്‍ ബസില്‍ കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം; KSRTC ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

  മൈസൂര്‍ ബസില്‍ കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം; KSRTC ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

  തിരുവനന്തപുരം ഡിപ്പോയിലെ ജീവനക്കാരനായ സന്തോഷ് കുമാറിനെതിരെയാണ് നടപടി

  ksrtc_scania

  ksrtc_scania

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്‌കാനിയ ബസില്‍ കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ കം കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം ഡിപ്പോയിലെ ജീവനക്കാരനായ സന്തോഷ് കുമാറിനെതിരെയാണ് നടപടി.

   കഴിഞ്ഞദിവസം സുല്‍ത്താന്‍ ബത്തേരിയില്‍ വച്ചായിരുന്നു സംഭവം. യാത്രക്കാരിയായ കന്യാസ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചെന്നും ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്നുമെന്നാണ് പരാതി. സംഭവം നടക്കുമ്പോള്‍ മറ്റൊരു ഡൈവറായിരുന്നു ബസ് ഓടിച്ചിരുന്നത്. കെഎസ്ആര്‍ടിസിയുടെ വിജലന്‍സ് വിഭാഗത്തിനു കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ സന്തോഷ് കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഇവരുടെ പരാതി അധികൃതര്‍ തമ്പാനൂര്‍ പൊലീസിനും കൈമാറിയിട്ടുണ്ട്.

   Also Read: കാമുകന്‍റെ കൂടെ ഒളിച്ചോടിയ ഭർത്യമതിയുടെ മകൻ പരിക്കേറ്റ നിലയിൽ

   മേയ് ഒന്‍പതിനു തമ്പാനൂരില്‍ നിന്ന് മൈസൂരുവിലേക്ക് പോയ സ്‌കാനിയ ബസിലാണ് സംഭവം. കോട്ടയത്തുനിന്നായിരുന്നു കന്യാസ്ത്രീ ബസില്‍ കയറുന്നത്. രാത്രി രണ്ടോടെയാണ് പീഡിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. മറ്റു യാത്രക്കാര്‍ ഉറങ്ങിയതോടെ ഇവരുട അടുത്തു വന്നിരുന്ന കണ്ടക്ടര്‍ അശ്ലീല മുദ്രകള്‍ കാണിക്കുകയും മോശം സംഭാഷണം നടത്തുകയുമായിരുന്നു.

   പൊലീസ് കേസുമായി മൂന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരനായ വൈദികന്‍ അറിയിച്ചതായി തമ്പാനൂര്‍ പൊലീസ് പറഞ്ഞു. പരാതിക്കാരിയെ ബന്ധപ്പെട്ടപ്പോള്‍ കര്‍ണാടകയില്‍ നിന്ന് എത്താനുള്ള ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അവരുടെ പ്രതികരണമെന്നും പൊലീസ് പറയുന്നു.

   First published: