കോഴിക്കോട്: വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ കെ എസ് ആര്‍ ടി സി ഡ്രൈവറെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കാരന്തൂർ സ്വദേശി ഇബ്രാഹിം എന്നയാളാണ് അറസ്റ്റിലായത്. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സിലാണ് സംഭവം.
സീറ്റില്ലാത്തതിനാല്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ബോണറ്റില്‍ ഇരുന്നിരുന്നു. ഡ്രൈവര്‍ പറഞ്ഞതിനാലാണ് ഇരുന്നതെന്നും യാത്രക്കിടെ ഡ്രൈവര്‍ അതിക്രമം നടത്തിയെന്നുമാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. വെള്ളിമാട് കുന്ന് ഭാഗത്ത് എത്തിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ ശരീരത്തില്‍ സ്പര്‍ശിക്കുന്നുവെന്നാണ് ഇവരുടെ പരാതി. വിദ്യാർഥിനികൾ ബഹളമുണ്ടാക്കിയതോടെ യാത്രക്കാർ ഇടപെട്ട് ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പടെയുള്ള വകുപ്പുകളാണ് ഇബ്രാഹിമിനെതിരെ ചുമത്തിയിട്ടുള്ളത്.
Also Read- മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ
കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു സംഭവത്തിൽ കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായിരുന്നു. കണ്ണൂർ സ്വദേശിയായ നിസാമുദ്ദീൻ എന്ന യുവാവാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് – പത്തനംതിട്ട കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസിലാണ് സംഭവം. ബസ് മലപ്പുറം വളാഞ്ചേരിക്ക് അടുത്ത് എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ പീഡനശ്രമമുണ്ടായത്.
യുവതിയുടെ പരാതിയില്‍ യുവാവിനെ വളാഞ്ചേരി പോലീസാണ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കണ്ണൂരില്‍ നിന്നാണ് യുവാവും യുവതിയും ബസില്‍ കയറിയത്. യുവതി ഇരുന്ന സീറ്റിലാണ് നിസാമുദ്ദീനും ഇരുന്നത്. ബസ് കോഴിക്കോട് പിന്നിട്ടതോടെയാണ് യുവാവിന്റെ ശല്യം ആരംഭിച്ചതെന്ന് ബസിലുണ്ടായിരുന്നവര്‍ പറയുന്നു. പിന്നീട് യുവതി ഇക്കാര്യം കണ്ടക്ടറോട് പറയുകയും കണ്ടക്ടര്‍ യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു.
എന്നാല്‍ വീണ്ടും യുവതിയ്ക്കരികില്‍ എത്തിയ യുവാവ് ഇവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും കണ്ടക്ടറും മറ്റ് യാത്രക്കാരും ചേര്‍ന്ന് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksrtc, Sexual abuse