പാലക്കാട്: നിരോധിത പുകയില വസ്തുക്കളുമായി(Banned Tobacco products)കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ (KSRTC Driver) പിടിയില്‍. പാലക്കാട്-ആലത്തൂര്‍ ദേശീയപാതയില്‍ ഇന്നലെ രാത്രി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍മാരുടെ പക്കല്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. ഒന്‍പതു പേരാണ് പരിശോധനയില്‍ കുടുങ്ങിയത്.
ഡ്രൈവര്‍മാര്‍ അടിവസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച പാന്മാസാല, പുകയില തുടങ്ങിയ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. ഇതിനിടെ ലൈസെന്‍സില്ലാതെ ജോലി ചെയ്ത കണ്ടക്ടറെയും പിടികൂടി. കുഴല്‍മന്ദത്ത് രണ്ടു യുവാക്കള്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചതിനെ തുടര്‍ന്നാണ് മോട്ടര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി 9.30 ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ വരെ നീണ്ടു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കുഴല്‍മന്ദം വെള്ളപ്പാറയില്‍ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദര്‍ശ് , കാഞ്ഞങ്ങാട് മാവുങ്കാല്‍ ഉദയന്‍ കുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്.
Also Read-Arrest | തട്ടിയെടുത്തത് 15 ലക്ഷം; വാങ്ങിക്കൂട്ടയത് 400 ജോഡി ചെരിപ്പുകള്‍; വനിത പൊലീസ് ഒരുക്കിയ കെണില്‍ കുടുങ്ങി തട്ടിപ്പുകാരന്Drug Seized | വാലന്റൈന്‍സ് ഡേ പാര്‍ട്ടിക്കായി വില്‍പ്പനയ്ക്ക് എത്തിച്ചത് 20 ലക്ഷം രൂപയുടെ മയക്കുമരുന്ന്; ഒരാള്‍ അറസ്റ്റില്‍കോഴിക്കോട്: വാലന്റൈന്‍സ് ദിനത്തില്‍ പാര്‍ട്ടിക്കായി വില്‍പ്പനയ്ക്ക് എത്തിച്ചത് 20 ലക്ഷം രൂപയുടെ മാരകമയക്കുമരുന്നുകള്‍. കേസില്‍ താമരശേരി അമ്പായത്തോട് സ്വദേശി റോഷനെ ഫറോക്ക് എക്സൈസ് സംഘം പിടികൂടി. ഇയാളില്‍ നിന്ന് 13.103 മില്ലി ഗ്രാം എംഡിഎംഎയും 25 എല്‍എസ്ഡി സ്റ്റ്മ്പുകളും പിടിച്ചെടുത്തു.
ബാഗ്ലൂരില്‍ നിന്നും എത്തിക്കുന്ന മയക്ക് മരുന്നുകള്‍ താമരശ്ശേരി കുന്ദമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളില്‍ വില്‍പ്പന നടത്താനുള്ളതാണെന്ന് ഇയാള്‍ മൊഴി നല്കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. താമരശേരിയില്‍ വളര്‍ത്ത് നായ്ക്കള്‍ വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയാണ് റോഷന്.
Also Read-Actor assault case | നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്നെന്ന പരാതി; ഹൈക്കോടതി അന്വേഷിക്കുംഎക്സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.കെ. നിഷില്‍കുമാര്‍, പ്രവന്റീവ് ഓഫീസര്‍ മാരായ ടി. ഗോവിന്ദന്, വി.ബി. അബ്ദുള്‍ ജബ്ബാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍. ശ്രീശാന്ത്, എന്‍. സുജിത്ത്, ടി. രജുല്‍ എന്നിവരും ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.