നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കെഎസ്ആർടിസി കെട്ടിട നിർമ്മാണത്തിൽ ക്രമക്കേട്; മുൻ ചീഫ് എഞ്ചിനീയറെ സസ്പെന്റ് ചെയ്യാൻ ശുപാർശ

    കെഎസ്ആർടിസി കെട്ടിട നിർമ്മാണത്തിൽ ക്രമക്കേട്; മുൻ ചീഫ് എഞ്ചിനീയറെ സസ്പെന്റ് ചെയ്യാൻ ശുപാർശ

    എറണാകുളം കെഎസ്ആർടിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് നിർമാണത്തിൽ 1.39 കോടി രൂപ ക്രമക്കേട്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
    തിരുവനന്തപുരം: നിർമ്മാണ രംഗത്തും, സാമ്പത്തിക ഭരണ രംഗത്തും ഗുരുതര ക്രമക്കേടുകള്‍ നടത്തിയ കെഎസ്ആർടിസി മുൻ ചീഫ് എൻജിനീയറെ സസ്പെന്റ് ചെയ്യണമെന്ന് അന്വേഷണ റിപ്പോർട്ട്. ആർ. ഇന്ദുവിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം ശുപാർശ ചെയ്തത്.

    കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ നിർമാണത്തിൽ ഇന്ദു 1.39 കോടിരൂപയുടെ നഷ്ടം വരുത്തിയെന്നും കെഎസ്ആർടിസി കെട്ടിട നിർമ്മാണത്തിൽ ഇവർ ഗുരുതര ക്രമക്കേടുകൾ നടത്തിയെന്നുമാണ് കണ്ടെത്തൽ.

    എറണാകുളം ഡിപ്പോയിലെ അഡ്മനിസ്ട്രേറ്റിവ് ബ്ലോക്കിന്റെയും 12 ബേ ഗ്യാരേജിൻറെയും അടിത്തറയ്ക്കു ഗുരുതരമായ അപാകത ഉണ്ടെന്ന് ആദ്യമേ കണ്ടെത്തി. പക്ഷേ കരാറുകാരന് ഇന്ദു തുക അനുവദിച്ചു നൽകി. ഈ നടപടി കരാറുകാരെ സഹായിക്കുന്നതും അഴിമതിക്ക് കൂട്ടുനിൽക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ കെഎസ്ആർടിസി സിവിൽ വിഭാഗം മേധാവിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി.

    ഉപയോഗശൂന്യമായ കെട്ടിടം നിർമ്മിച്ചതിലൂടെ 1.39 കോടി സർക്കാരിന് പാഴായി. പി.ഡബ്ലു.ഡി., കെഎസ്ആർടിസി കരാർ ലൈസൻസില്ലാത്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ടെണ്ടറിൽ പങ്കെടുക്കാൻ ചീഫ് എൻജിനീയർ ഇന്ദു അനുവദിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഹൗസിങ് ബോർഡിൽ ഡെപ്യൂട്ടേഷനിലാണ് ഇപ്പോൾ ഇന്ദു ജോലി ചെയ്യുന്നത്. കെഎസ്ആർടിസിയിൽ ആരോപണത്തെ തുടർന്ന് അവധിയിൽ പോയെങ്കിലും ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഇന്ദു ഹൗസിങ് ബോർഡിൽ ഡെപ്യൂട്ടേഷനിൽ ജോലിയ്ക്ക് കയറിയതെന്നും ആരോപണമുണ്ട്.

    നേരത്തെ ആരോപണങ്ങൾ ഉയർന്നപ്പോൾ, അവധിയിൽ പ്രവേശിക്കാനാണ് കെഎസ്ആർടിസി എംഡി നിർദേശിച്ചത്. കെഎസ്ആർടിസിയിൽ ബിന്ദുവിനെ തുടർന്ന് കൊണ്ട് പോകാനാകില്ലെന്ന് കർശന നിലപാട് എംഡി എടുത്തു. ഇക്കാര്യം സർക്കാരിനെയും അറിയിച്ചു. ഇതോടെയായിരുന്നു ബിന്ദു അവധിയിൽ പോയത്.

    നിർമ്മാണങ്ങൾക്ക് സാങ്കേതിക അനുമതി നൽകുന്നതിനും റിവൈസ്ഡ് എസ്റ്റിമേറ്റുകൾ പരിശോധിക്കുന്നതിനും ടെക്നിക്കൽ കമ്മിറ്റി രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
    Published by:user_57
    First published:
    )}