• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഓട്ടോ ഡ്രൈവർ മർദ്ദിക്കാൻ ശ്രമിച്ചു; ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വനിതാ കണ്ടക്ടർക്ക് പരുക്ക്


Updated: May 7, 2018, 5:14 PM IST
ഓട്ടോ ഡ്രൈവർ മർദ്ദിക്കാൻ ശ്രമിച്ചു; ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വനിതാ കണ്ടക്ടർക്ക് പരുക്ക്

Updated: May 7, 2018, 5:14 PM IST
കൊട്ടാരക്കര: കെ എസ് ആർ ടി സി വനിത കണ്ടക്ടർക്ക് നേരെ മർദ്ദന ശ്രമം. പത്തനാപുരത്ത് വെച്ച് ഓട്ടോറിക്ഷ ഡ്രൈവറാണ് മർദ്ദിക്കാൻ ശ്രമിച്ചത്. അക്രമം ഭയന്ന് പ്രാണരക്ഷാര്‍ത്ഥം ബസില്‍ നിന്നിറങ്ങിയോടിയ കണ്ടക്ടര്‍ സമീപത്തെ വീട്ടില്‍ അഭയം തേടി. ഭയന്ന് ഓടുന്നതിനിടെ മറിഞ്ഞ് വീണ് കൈക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. പത്തനാപുരം ഡിപ്പോയിലെ കണ്ടക്ടറായ ദിവ്യയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ബസ് ഓട്ടോറിക്ഷയിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു കണ്ടക്ടറെ മർദിക്കാൻ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ പുന്നല സ്വദേശി സുനിലിനെതിരെ പത്തനാപുരം പൊലീസ് കേസെടുത്തു. ബസിലുണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഓട്ടൊഡ്രൈവറായിരുന്ന സുനിലിനെ പിന്തിരിപ്പിച്ചത്. ദിവ്യയുടെ പരാതിയില്‍ ഓട്ടൊഡ്രൈവര്‍ സുനിലിനെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മുന്‍പും ക്രിമിനല്‍ കേസകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
First published: May 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍