കോഴിക്കോട്: താമരശേരി കൂടത്തായ് കൊലപാതക കേസിൽ പ്രതികളെ റിമാന്‍ഡ് ചെയ്തു. താമരശ്ശേരി ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് 3 പേരേയും റിമാന്‍ഡ് ചെയ്തത്. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് നൽകിയ അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.
ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് പ്രതികളെ താമശ്ശേരി മജിസ്ട്രേറ്റിന് മുമ്പാക്കെ ഹാജരാക്കിയത്. അറസ്റ്റിലായ ജോളി, സഹായി മാത്യു, സയനൈഡ് നൽകിയ പ്രജു കുമാർ എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇവരെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.
പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അപേക്ഷ അടുത്ത പ്രവൃത്തി ദിനമായ ബുധനാഴ്ച കോടതി പരിഗണിക്കും. ബുധനാഴ്ച തന്നെ ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് തീരുമാനം. അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പും ഉണ്ടാകും. കൂടുതൽ ആളുകളെ ചോദ്യം ചെയ്യുന്നതടക്കമുളള നടപടികളും വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം.
റോയിയുടെ മരണത്തിൽ മാത്രമാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റ് 5 പേരുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ജോളി നൽകിയ കുറ്റസമ്മത മൊഴിക്കൊപ്പം, ഇവർക്ക് കൂടുതൽ പേരിൽ നിന്ന് സഹായം ലഭിച്ചോ എന്ന കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരുന്നു.
താമരശേരി കൂടത്തായിയിൽ 14 വര്‍ഷത്തിനിടെ ഒരേ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.