• HOME
  • »
  • NEWS
  • »
  • crime
  • »
  • Kuruva Gang | ‘കുറുവാ’ സംഘം ഭീതി പടര്‍ത്തുന്നു; കുപ്രസിദ്ധ കവർച്ചാസംഘം കേരളത്തില്‍ എത്തിയതിന് തെളിവുകളില്ലെന്ന് പൊലീസ്

Kuruva Gang | ‘കുറുവാ’ സംഘം ഭീതി പടര്‍ത്തുന്നു; കുപ്രസിദ്ധ കവർച്ചാസംഘം കേരളത്തില്‍ എത്തിയതിന് തെളിവുകളില്ലെന്ന് പൊലീസ്

പിടിയിലാകാതിരിക്കാൻ കുറുവ സംഘത്തിന്റെ കുപ്രസിദ്ധി മുതലെടുക്കുന്ന പ്രാദേശിക മോഷ്ടാക്കളുടെ സംഘമാകാം ഈ കവർച്ചകൾക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

പാലക്കാട് പിടിയിലായ മൂന്നംഗ സംഘം (File Photo)

പാലക്കാട് പിടിയിലായ മൂന്നംഗ സംഘം (File Photo)

  • Share this:
തമിഴ്നാട് (Tamil Nadu) കേന്ദ്രീകരിച്ചുള്ള കുപ്രസിദ്ധ കവർച്ചാ സംഘമായ 'കുറുവ'യുടെ (Kuruva) സാന്നിധ്യത്തെക്കുറിച്ചുള്ള സംശയം നിരവധി ജില്ലകളില്‍ ഭീതി പടര്‍ത്തുകയാണ്. എന്നാൽ, അവർ സംസ്ഥാനത്ത് എത്തിയതിന് വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കുറുവ സംഘത്തിന്റേതെന്ന് സംശയിക്കുന്ന നിരവധി കവര്‍ച്ചകളും (Robbery) മോഷണ ശ്രമങ്ങളും പല ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അവയ്ക്ക് പിന്നിൽ കുറുവയാണ് എന്നതിന് തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ (Police Officers) പറയുന്നു. പിടിയിലാകാതിരിക്കാൻ കുറുവ സംഘത്തിന്റെ കുപ്രസിദ്ധി മുതലെടുക്കുന്ന പ്രാദേശിക മോഷ്ടാക്കളുടെ സംഘമാകാം ഈ കവർച്ചകൾക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

കഴിഞ്ഞ നവംബര്‍ 26 ന് കോട്ടയം അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ പുലര്‍ച്ചെ 2 മണിക്ക് അടിവസ്ത്രം മാത്രം ധരിച്ച് മാരകായുധങ്ങളുമായി മൂന്ന് പേര്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് കുറുവ എന്ന പേരിലുള്ള സംഘം ആദ്യമായി സംസ്ഥാനത്ത് എത്തിയെന്ന അഭ്യൂഹം പരക്കാൻ തുടങ്ങിയത്. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ഈ മേഖലയില്‍ ഭീതി പരത്തുകയും ചെയ്തു.

തുടര്‍ന്ന് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന തൃക്കേല്‍, മനയ്ക്കപ്പാടം പ്രദേശങ്ങളില്‍ അജ്ഞാത സംഘം എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മേഖലയിലെ അഞ്ച് വീടുകള്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ അതിരമ്പുഴയിലെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടതുപോലെ മൂന്നു പേരുടെ ദൃശ്യങ്ങള്‍ തലയോലപ്പറമ്പ് ഭാഗത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതോടെ കുറുവ സംഘം കോട്ടയത്ത് എത്തിയെന്ന ആശങ്ക വ്യാപകമായി. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. രാത്രികാല പട്രോളിംഗ് നടത്തുന്നതിനായി പ്രദേശവാസികള്‍ ചെറുസംഘങ്ങളുംരൂപീകരിച്ചു.

Also Read- Shocking | രഹസ്യ അറയിൽ ഒളിപ്പിച്ചത് 17 യുവതികളെ; പോലീസെത്തി മോചിപ്പിച്ചു

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മോഷണശ്രമം നടന്നത്. അതിരമ്പുഴയില്‍ മോഷണശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നതോടെ സംഘം ഓടി രക്ഷപ്പെട്ടു. ''ചെറിയ റോഡുകള്‍ക്ക് സമീപമുള്ള വീടുകള്‍ കുത്തിത്തുറക്കാന്‍ കവര്‍ച്ചക്കാര്‍ ശ്രമിച്ചു. സംഭവത്തിന് പിന്നില്‍ കുറുവ സംഘമാണോയെന്ന് പറയാനാകില്ല. നവംബര്‍ 26 ന് പ്രദേശത്തെ അഞ്ചോളം വീടുകളില്‍ മോഷണശ്രമം നടന്നെങ്കിലും ഒരു ജോഡി കൊലുസ്സ് മാത്രമാണ് നഷ്ടപ്പെട്ടത്'', അതിരമ്പുഴയില്‍ നാട്ടുകാര്‍ നടത്തിയ പട്രോളിംഗ് ഏകോപിപ്പിച്ച നസീര്‍ പി എം പറഞ്ഞു. നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി റസിഡന്റ്സ് അസോസിയേഷന്റെ യുവജന വിഭാഗം ഡിസംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ രാത്രി പട്രോളിംഗ് നടത്തി.

സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ആലപ്പുഴ ചേര്‍ത്തലയ്ക്കടുത്ത് തിരുവിഴയില്‍ ഒരു സ്ത്രീയുടെ സ്വര്‍ണ മാല മോഷണം പോയതായി പരാതി ലഭിച്ചിരുന്നു. മോഷണം തടഞ്ഞ സ്ത്രീയെ മോഷ്ടാവ് ആക്രമിച്ചു. നിരവധി വീടുകളില്‍ കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നിരുന്നു.

Also Read- Theft | സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം; സ്കൂൾ ഓഫീസിൽനിന്ന് 86000 രൂപ മോഷ്ടിച്ചയാൾ മണിക്കൂറുകൾക്കകം പിടിയിൽ

സമീപകാലത്തുണ്ടായ ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ കുറുവ സംഘത്തിന് പങ്കുള്ളതായുള്ള സംശയങ്ങൾ കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്‍പ തള്ളിക്കളയുന്നു. ''വീഡിയോയില്‍ കാണുന്നവര്‍ക്ക് കുറുവാ സംഘവുമായി സാമ്യമുള്ളതാണ് ഭയത്തിന് കാരണം. ഞങ്ങള്‍ രാത്രി പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്'', അവര്‍ പറഞ്ഞു. ഈ വർഷം തുടക്കത്തിൽ വാളയാര്‍ അതിര്‍ത്തിയിലെ വിവിധ സ്ഥലങ്ങളില്‍ കുറുവ സംഘം ആക്രമണം നടത്തിയിരുന്നു.
Published by:Rajesh V
First published: