നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • തമിഴ്നാട്ടിൽ നിന്നുള്ള കുറുവ മോഷണ സംഘം പാലക്കാട് പിടിയിൽ

  തമിഴ്നാട്ടിൽ നിന്നുള്ള കുറുവ മോഷണ സംഘം പാലക്കാട് പിടിയിൽ

  ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ മോഷണ സംഘത്തെ പിടികൂടിയത്

  • Share this:
  പാലക്കാട്:തമിഴ്‌നാട്ടില്‍ നിന്നുള്ള കുറുവ മോഷണ സംഘം പാലക്കാട് പിടിയില്‍. പാലക്കാട് ആലത്തൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ മോഷ്ടാക്കളെ പിടികൂടിയത്. ഇവരില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി.

  പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി , നെന്മാറ, കൊല്ലങ്കോട്, ഒറ്റപ്പാലം മേഖലകളില്‍ ഭീതി പരത്തിയ കുറുവ മോഷണ സംഘത്തെയാണ് ആലത്തൂര്‍ ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തില്‍ പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ തിരുപ്പുവനം സ്വദേശി മാരിമുത്തു, പാണ്ഡ്യന്‍, തങ്കപാണ്ഡ്യന്‍ എന്നിവരാണ് അറസ്റ്റിലായത്.

  മാരിമുത്തു, പാണ്ഡ്യന്‍ എന്നിവരെ തമിഴ്‌നാട്ടിലെ ആന മലയില്‍ നിന്നും , തങ്ക പാണ്ഡ്യനെ കോഴിക്കോട് നിന്നുമാണ് അറസ്റ്റ് പിടികൂടിയത്. ആലത്തൂര്‍ ഡി.വൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

  ആഗസ്റ്റ് 31 ന് വടക്കഞ്ചേരി പള്ളിക്കാട്, വീട്ടില്‍ ഉറങ്ങി കിടന്ന സ്ത്രീയുടെ മൂന്നേ മുക്കാല്‍ പവന്‍ സ്വര്‍ണ്ണമാല മാല മോഷണം പോയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
  പ്രതികളെ ചോദ്യം ചെയ്തതോടെ ഒറ്റപ്പാലം പൂക്കോട്ട്കുന്ന്, ലക്കിടി, കോഴിക്കോക് ഏലത്തൂര്‍ എന്നിവിടങ്ങളില്‍ നടന്ന മാല മോഷണ കേസുകള്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു . ഇവര്‍ക്കെതിരെ മുപ്പതോളം കേസുകള്‍ തമിഴ്‌നാട്ടില്‍ ഉള്ളതായി പൊലീസ് വ്യക്തമാക്കി.ആഗസ്ത് 31 ന് വടക്കഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡയാന ബാറിന് പുറകില്‍ പള്ളിക്കാട് വീട്ടില്‍ ഉറങ്ങി കിടന്നിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നും മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണം ഈ സംഘം മോഷ്ടിച്ചിരുന്നു. ഇതേ സംഘം വടക്കഞ്ചേരി പരുവാശ്ശേരി നെല്ലിയാംപാടത്ത് മോഷണശ്രമം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പാലക്കാട് എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. അന്വേഷണ സംഘം തമിഴ്‌നാട്ടിലെ കമ്പം, തേനി, ആനമല , മധുര, നാമക്കല്‍, തഞ്ചാവൂര്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

  പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും മാരിമുത്തുവും, പാണ്ഡ്യനും കൂടി ജനുവരി 6 ന് ഒറ്റപ്പാലം പൂക്കോട്ടുക്കുന്നുള്ള വീട്ടില്‍ നിന്നും മാല പൊട്ടിച്ചെടുത്തതായും, ലക്കിടി, ചോറോട്ടൂര്‍, കോഴിക്കോട് ഏലത്തൂര്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. പ്രതികളായ മാരിമുത്തുവും പാണ്ഡ്യനും മോഷണ കേസില്‍ തമിഴ്‌നാട് ജയിലില്‍ കിടന്നിട്ടുണ്ട്. മാരിമുത്തുവിന് തമിഴ്‌നാട്ടില്‍ മുപ്പതോളം കേസുകളും പാണ്ഡ്യന് പത്തോളം കേസുകളുമുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും ബസ്സില്‍ വന്ന് സ്ഥലങ്ങളും വീടുകളും നിരീക്ഷിച്ച് പറമ്പുകളിലും സ്ഥലങ്ങളിലും ഒളിഞ്ഞിരുന്നാണ് മോഷണം നടത്തി വന്നതെന്ന് പൊലീസ് പറഞ്ഞു.

  ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യ, നെന്മാറ ഇന്‍സ്‌പെക്ടര്‍ ദീപാകുമാര്‍, വടക്കഞ്ചേരി ഇന്‍സ്‌പെക്ടര്‍ മഹേന്ദ്രസിംഹന്‍, എസ് ഐ സുധീഷ് കുമാര്‍, നാരായണന്‍, ബിനോയ് മാത്യു, സജീവന്‍, മാധവന്‍, ജേക്കബ്, റഷീദലി, സാജിത്, ബാബു, കൃഷ്ണദാസ്, ഷിബു, ഷിജു, സുധീഷ്, വിനു , ശ്രീജിത്, മനാഫ്, സാജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
  Published by:Jayashankar AV
  First published: