നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ജഡ്ജിയുടെ ഒപ്പിട്ട് വ്യാജരേഖ ചമച്ച് ബാങ്കിനെ കബളിപ്പിച്ചു; ലേബര്‍ കോടതി ജീവനക്കാരന്‍ പിടിയില്‍

  ജഡ്ജിയുടെ ഒപ്പിട്ട് വ്യാജരേഖ ചമച്ച് ബാങ്കിനെ കബളിപ്പിച്ചു; ലേബര്‍ കോടതി ജീവനക്കാരന്‍ പിടിയില്‍

  സാലറി സര്‍ട്ടിഫിക്കറ്റിന്റെ കണ്‍ഫര്‍മേഷനായി സര്‍ട്ടിഫിക്കറ്റ് ജഡ്ജിക്ക് ലഭിച്ചപ്പോഴാണ് രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊല്ലം: ജഡ്ജിയുടെ ഒപ്പിട്ട് വ്യാജ രേഖ ചമച്ച് ബാങ്കിനെ കബളിപ്പിച്ച കേസില്‍ ലേബര്‍ കോടതി ജീവനക്കാരന്‍ പിടിയില്‍. വര്‍ക്കല മേലേവെട്ടൂര്‍ വിളഭാഗം സ്വദേശി മംഗലത്ത് വീട്ടില്‍ അനൂപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സാലറി സര്‍ട്ടിഫിക്കറ്റില്‍ 2019 ൽ ജഡ്ജിയായിരുന്ന അംബികയുടെ വ്യാജ ഒപ്പിട്ടാണ് ഇയള്‍ തട്ടിപ്പ് നടത്തിയത്. തേവള്ളി എസ്ബിഐ ബാങ്കിലായിരുന്നു വ്യാജ രേഖകള്‍ സമര്‍പ്പിച്ച് തട്ടിപ്പ് നടത്തിയത്.

   സാലറി സര്‍ട്ടിഫിക്കറ്റിന്റെ കണ്‍ഫര്‍മേഷനായി സര്‍ട്ടിഫിക്കറ്റ് ജഡ്ജിക്ക് ലഭിച്ചപ്പോഴാണ് രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2019ല്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു.

   പരാതിയുടെ അടിസ്ഥാനത്തില്‍ അനൂപിനെ സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് പത്തനംതിട്ട ലേബര്‍ കോടതിയിലേക്ക് മാറ്റം ലഭിച്ചിരുന്നു. കേസില്‍ തെളിവുകള്‍ ലഭിച്ചതോടെ സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അനൂപ് ഒളിവില്‍ പോവുകയായിരുന്നു.

   ഇയാള്‍ സമര്‍പ്പിച്ച ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വര്‍ക്കലയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അനൂപിനെ പൊലീസ് പിടികൂടി.

   പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ കഞ്ചാവ് കേസിലെ പ്രതിയുടെ ശ്രമം; വടകര സ്വദേശി പിടിയില്‍

   പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ കഞ്ചാവ് കേസിലെ പ്രതിയുടെ ശ്രമം. പന്നിയങ്കര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ എസ്‌ഐക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഫറോക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

   വടകര സ്വദേശി സുഹൈലാണ് രക്ഷപ്പെടാന്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാളില്‍ നിന്ന് പൊലീസ് കഞ്ച് കണ്ടെടുത്തത്. മൂന്ന് കിലോ കഞ്ചവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ചതിന് ഫറോക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}