• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ ഉപേക്ഷിച്ചു പോയ യുവതി സുഹൃത്തിനൊപ്പം അറസ്റ്റില്‍

Arrest | പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ ഉപേക്ഷിച്ചു പോയ യുവതി സുഹൃത്തിനൊപ്പം അറസ്റ്റില്‍

5 ദിവസം മുൻപാണ് ഇരുവരും വീട് വിട്ടിറങ്ങിയതെന്നും  ഇക്കഴിഞ്ഞ 17ന് കാച്ചാണിയിലെ ഒരു ഓഡിറ്റോറിയത്തിൽ വച്ച് മിനിമോളും ഷൈജുവും വിവാഹിതരായെന്നും  പൊലീസ് അറിയിച്ചു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  തിരുവനന്തപുരം നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത 2 പെൺമക്കളെ ഉപേക്ഷിച്ച് മുപ്പതുകാരനൊപ്പം പോയ  നാല്‍പ്പത്തിനാലുകാരിയും യുവാവും അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പൂര് കാരാന്തല എംഎസ് കോട്ടേജ് ഇടവിളാകം വീട്ടിൽ എസ് മിനിമോൾ(44), കാച്ചാണി ഊന്നംപാറ ഷൈജു ഭവനിൽ ജെ ഷൈജു(30, ജിംനേഷ്യം ട്രൈനർ) എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.

  മിനിമോളുടെ നെയ്യാറ്റിൻകര സ്വദേശിയായ ഭർത്താവ് 9 വർഷമായി ഗൾഫിലാണ്. ഗൾഫിൽ നിന്നും ഇന്നലെ നാട്ടിൽ എത്തിയ ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് വലിയമല പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മിനിമോളും ഷൈജുവും അറസ്റ്റിലായത്.

  അഞ്ച് വർഷമായി ഇരുവരും പ്രണയത്തിൽ ആയിരുന്നു. 5 ദിവസം മുൻപാണ് ഇരുവരും വീട് വിട്ടിറങ്ങിയതെന്നും  ഇക്കഴിഞ്ഞ 17ന് കാച്ചാണിയിലെ ഒരു ഓഡിറ്റോറിയത്തിൽ വച്ച് മിനിമോളും ഷൈജുവും വിവാഹിതരായെന്നും  പൊലീസ് അറിയിച്ചു. മിനിമോൾക്ക് 11ഉം 13ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ഉള്ളത് എന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി. മിനിമോളെ കോടതി റിമാൻഡ് ചെയ്തു. ഷൈജുവിനെ ജാമ്യത്തിൽ വിട്ടു.

  ഐസിയുവിൽ കഴിഞ്ഞ 58കാരന് കൂട്ടിരിക്കാനെത്തിയ ഭാര്യ യുവാവിനൊപ്പം പോയതായി പരാതി


  കോട്ടയം മെഡിക്കൽ കോളേജിൽ (Medical College Hospital Kottayam) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന (ICU) അന്‍പത്തിയെട്ടുകാരനായ ഭര്‍ത്താവിന് കൂട്ടിരിക്കാനെത്തിയ നാല്‍പ്പത്തിനാലുകാരിയായ ഭാര്യ യുവാവിനൊപ്പം കടന്നതായി പരാതി. ചികിത്സക്കുശേഷം വീട്ടിലെത്തിയ പള്ളിപ്പുറം സ്വദേശിയാണ് ചേർത്തല പൊലീസിൽ പരാതി നൽകിയത്.

  ഇയാൾ അൾസർ ബാധിച്ച് ജനുവരി 17 മുതൽ 26വരെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കൂട്ടിരിക്കാനെത്തിയ ഭാര്യ, മറ്റൊരു രോഗിയുടെ സഹായത്തിനെത്തിയ അടൂർ സ്വദേശിയായ യുവാവുമായി ഇവിടെ വച്ച് പരിചയത്തിലായി.

  26ന് ഭർത്താവിനെ വാർഡിലേക്കു മാറ്റിയ ശേഷമാണ് വീട്ടമ്മ യുവാവിനൊപ്പം കടന്നത്. ചികിത്സക്കായി ബന്ധുക്കൾ നൽകിയ പണം ഉൾപ്പെടെ ഇവർ കൊണ്ടുപോയെന്ന് പരാതിയിൽ പറയുന്നു.നാട്ടിൽ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം പിൻവലിച്ചതായും പരാതിയിൽ ഉണ്ട്.

  ജോലി കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയെ തടഞ്ഞുനിർത്തി അപമാനിച്ചു; രണ്ടുപേർ അറസ്റ്റിൽ


  കൊല്ലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ തടഞ്ഞുനിർത്തി അപമാനിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. കൊല്ലം കുന്നിക്കോട് മേലിലയിലാണ് സംഭവം. മേ​ലി​ല സ്കൂ​ള്‍ ജ​ങ്ഷ​നി​ല്‍ മ​നോ​ജ് ഭ​വ​നി​ല്‍ മ​നോ​ജ്, കി​ണ​റ്റി​ന്‍ക​ര വ​യ​ലി​റ​ക്ക​ത്ത് വീ​ട്ടി​ല്‍ ഗ​ണേ​ഷ് എ​ന്നി​വ​രെയാണ് കുന്നിക്കോട് പൊലീസ് പിടികൂടിയത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടോ​ടെ​ ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങി​യ വീ​ട്ട​മ്മ​യെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ഇവര്‍ ആ​ക്ര​മി​ക്കുകയായിരുന്നു.

  പു​ന​ലൂ​രി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​രി​യാ​യ യുവതി ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രുമ്പോൾ വീ​ടി​ന് സ​മീ​പം വെ​ച്ചാണ് അതിക്രമത്തിന് ഇരയായത്. ഓ​ട്ടോ​യി​ലെ​ത്തി​യ ര​ണ്ടു​പേ​ര്‍ യുവതിയെ ക​ട​ന്നു​പി​ടി​ക്കു​ക​യും അ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. യുവതി ഉച്ചത്തിൽ ബ​ഹ​ളം വെ​ച്ചതോടെ അക്രമികൾ ഓ​ടി ര​ക്ഷ​പ്പെ​ടുകയായിരുന്നു.

  ഓ​ട്ടോ​യു​ടെ ന​മ്പരും പേ​രും ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ന്നി​ക്കോ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ പുനലൂർ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.
  Published by:Arun krishna
  First published: