നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരത്ത് വനിതാ ഡോക്ടർക്ക് മർദനം; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

  തിരുവനന്തപുരത്ത് വനിതാ ഡോക്ടർക്ക് മർദനം; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

  ഇന്നലെ രാത്രിയോടെ ആശുപത്രിയിൽ എത്തിയ യുവാക്കളാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെ ആക്രമിച്ചത്.

  News18

  News18

  • Share this:
  തിരുവനന്തപുരം: ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം.  ഇന്നലെ രാത്രിയോടെ ആശുപത്രിയിൽ എത്തിയ യുവാക്കളാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെ ആക്രമിച്ചത്. അടിപിടി കേസിൽ ചികിത്സ തേടിയെത്തിയ രണ്ടംഗ സംഘമാണ് അക്രമത്തിന് പിന്നിൽ.

  രണ്ട് ദിവസം മുൻപ് ഉണ്ടായ മുറിവ് രാത്രി 12 ന് വീണ്ടും ചികിത്സിക്കണമെന്നാവശ്യപ്പെട്ടാണ് സംഘം ആശുപത്രിയിൽ എത്തിയത്. മറ്റ് രോഗികളുണ്ടായിരുന്നതിന്നാൽ വരി നിൽക്കാൻ പറഞ്ഞെങ്കിലും അനുസരിച്ചില്ല. ചികിത്സ വൈകിയെന്ന് ആരോപിച്ച്  ഡോക്ടറെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.

  അക്രമണം തടയാൻ എത്തിയ സെക്യൂരിറ്റി ജീവനക്കാരനെയും ഇവർ മർദിച്ചു. ഇരുവരെയും ക്രൂരമായാണ് മർദ്ദിച്ചത്. അക്രമികള്‍ കൈപിടിച്ചു തിരിച്ചെന്നും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നും ഡോക്ടറുടെ പരാതിയിലുണ്ട്.

  തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും സംഘം ക്രൂരമായി ആക്രമിച്ചു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിൽ ജീവനക്കാർ ഒപി ബഹിഷ്കരിച്ചു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

  നിരന്തരം അക്രമ സംഭവങ്ങൾ ആശുപത്രിയിൽ ഉണ്ടാകാറുണ്ടെന്നും സ്ഥിരമായി ഫോർട്ട് ആശുപത്രിയിൽ പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്നും ആശുപത്രി സൂപ്രണ്ട് ഡോക്ടർ സ്റ്റാൻലി എസ് ആവശ്യപ്പെട്ടു.  മന്ത്രി വി ശിവൻകുട്ടി രാവിലെ തന്നെ ആശുപത്രി സന്ദർശിച്ചു. ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമണം സർക്കാർ ഗൗരവമായിട്ടാണ് കാണുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
  Also Read- തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ; പ്രതിഷേധവുമായി ഐഎംഎ

  സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യാനാകാത്ത സാഹചര്യമാണെന്ന് മുൻ ആരോഗ്യമന്ത്രി വിഎസ് ശിവകുമാറും ആരോപിച്ചു. സംഭവത്തിൽ കരിമഠം സ്വദേശി റഷീദ് ,വള്ളിക്കടവ് സ്വദേശി റഫീഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
  Also Read- ബേക്കറി തുടങ്ങി നാലാം മാസം ലോക്ക്ഡൗൺ; കടബാധ്യതയെ തുടർന്ന് ബേക്കറി ഉടമ ആത്മഹത്യ ചെയ്തു

  ഫോർട്ട് എസ് ഐ ഇക്കാര്യം നേരിട്ട് വന്ന് പ്രതിഷേധക്കാരെ അറിയിച്ചു. തുടർന്ന് ഡിഎംഒ എത്തി ചർച്ച നടത്തതോടെ ഓ പി ബഹിഷ്കരണം പിൻവലിച്ചു.  മൂന്ന് ദിവസത്തിനിടെ തിരുവനന്തപുരത്ത് ആരോഗ്യപ്രവർത്തകരെ മർദ്ദിക്കുന്നത് ഇത് രണ്ടാമത്തെ സംഭവമാണ്.

  പാറശാലയിൽ രോഗികളുടെ ബന്ധുക്കൾ ഡോക്ടറെയും സെക്യൂരിറ്റിയെയും മർദ്ദിച്ചിരുന്നു. തീർത്തും അപലപനീയമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്നും സംഭവത്തിൽ കർശനനടപടി വേണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ കടുത്ത നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് കെജിഎംഒഎയുടെ തീരുമാനം.

  ഡോക്ടർമാർക്കെതിരെ തുടർച്ചയായി ആക്രമണം ഉണ്ടാകുന്ന സംഭവങ്ങളിൽ പ്രതിഷേധവുമായി ഐഎംഎ രംഗത്തെത്തി. ആശുപത്രിയിലെ അതിക്രമങ്ങൾ തുടരുകയാണെന്നും, അത്യാഹിത വിഭാഗങ്ങളിൽ ഡോക്ടർമാർ അക്രമിക്കപ്പെടുന്നുവെന്നും ഇങ്ങനെ പോയാൽ ആരെങ്കിലും കൊല്ലപ്പെട്ടേക്കാമെന്നും ഡോ. സുൽഫി നൂഹു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇതിനെതിരെ നിയമനിർമ്മാണ ശക്തമാക്കണമെന്നും പൊതുജനങ്ങൾ അതിശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ ആക്രമിക്കുന്ന വീഡിയോ അദ്ദേഹം പങ്കിടുകയും ചെയ്തു.
  Published by:Naseeba TC
  First published:
  )}