കൊല്ലം കൊട്ടാരക്കരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ പവിത്രേശ്വരത്ത് വഞ്ചിമുക്ക് രഘുമന്ദിരത്തില്‍ ഷീന(34)യാണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഷീനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കുട്ടികളെ സ്കൂളിൽ വിട്ട ശേഷം മുകൾ നിലയിലേക്കു പോയ ഷീനയെ ഏറെ നേരം കഴിഞ്ഞും തിരികെ വരാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്.
ഭര്‍ത്താവ് രാജേഷ് വിദേശത്താണ്. രാജേഷിന്റ മാതാപിതാക്കൾക്കും സഹോദരിക്കും, സഹോദരിയുടെ ഭർത്താവിനും ഒപ്പമാണ് ഷീന താമസിച്ചിരുന്നത്. രാജേഷിന്റെ സഹോദരി ഷീനയെ മര്‍ദിക്കുമായിരുന്നുവെന്നാണ് ഷീനയുടെ ബന്ധുക്കളുടെ ആരോപണം. ഭർത്താവിന്റെ മുന്നിൽവച്ചു പോലും ഭർതൃസഹോദരി ഷീനയെ മർദിച്ചിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പുത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവതി തോർത്ത് എത്തിക്കാൻ വൈകി; ഭർത്താവ് മർദിച്ച് ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടതായി പരാതി
മലപ്പുറം: കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകിയതിന് ബെൽറ്റ് കൊണ്ട് ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവിനെതിരെ പരാതി. മർദനത്തിൽ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടുവെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു. മലപ്പുറം വാഴൂരിലാണ് സംഭവം. ഭാര്യയുടെ പരാതിയിൽ വാഴൂർ കൈതൊടി ഫിറോസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.
നിസ്സാര കാര്യങ്ങൾക്കു പോലും ക്രൂരമായി മർദിക്കുമെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു. ജൂൺ പതിനഞ്ചിന് കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകിയതിന് ഭർത്താവ് ബെൽറ്റ് കൊണ്ട് മർദിക്കുകയായിരുന്നു. മർദനത്തെ തുടർന്ന് കുഴഞ്ഞു വീണ യുവതിയെ ഭർത്താവും മാതാവു ചേർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. ഒരാഴ്ച്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വാഴക്കാട് പൊലീസാണ് ഫിറോസ് ഖാനെതിരെ കേസെടുത്തത്. 2011 ലായിരുന്നു. ഫിറോസ് ഖാനും പരാതിക്കാരിയായ യുവതിയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞത് മുതൽ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് നിരന്തരം ഭർത്താവ് മർദിക്കുന്നതായി പരാതിയിൽ പറയുന്നു. ഗാർഹിക പീഡനത്തിനും മർദനത്തിനുമാണ് കേസെടുത്തത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.