HOME » NEWS » Crime » LADY IN POLICE CUSTODY WITH TWO KG

രണ്ടുകിലോ ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ

news18india
Updated: October 11, 2018, 4:41 PM IST
രണ്ടുകിലോ ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ
(പ്രതീകാത്മക ചിത്രം)
  • Share this:
പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ എക്സൈസ് നടത്തിയ പരിശോധനയിൽ രണ്ടുകിലോ ഹാഷിഷ് ഓയിലുമായി യുവതി പിടിയിലായി. കന്യാകുമാരി സ്വദേശി സിന്ധുവാണ് പിടിയിലായത്. പിടിച്ചെടുത്ത ഹാഷിഷിന് രാജ്യാന്തര വിപണിയിൽ എട്ടുകോടി രൂപ വിലയുള്ളതായി എക്സൈസ് സംഘം പറഞ്ഞു.

എക്സൈസ് ഇന്‍റലിജൻസ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഹാഷിഷ് പിടികൂടിയത്. വിശാഖപട്ടണത്തു നിന്ന് കേരളത്തിലേക്ക് എത്തിച്ച ഹാഷിഷ് ചാവക്കാട്, പൊന്നാനി എന്നിവിടങ്ങളിൽ വിതരണം ചെയ്യാനാണെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.

ബാലഭാസ്കറിനെ അനുസ്മരിച്ച് തിരുവനന്തപുരം

പിടിയിലായ കന്യാകുമാരി സ്വദേശിയായ സിന്ധു, മയക്കുമരുന്നിന്‍റെ പ്രധാന ഇടനിലക്കാരിയാണെന്ന് എക്സൈസ് അധികൃതർ പറയുന്നു. കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് ലോബിയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. തൃശൂർ, പൊന്നാനി മേഖലകളിലെ കഞ്ചാവ് മൊത്തക്കച്ചവടക്കാരെക്കുറിച്ച് സിന്ധുവിൽ നിന്ന് വിവരം കിട്ടിയതായി എക്സൈസ് സംഘം അറിയിച്ചു.

First published: October 8, 2018, 9:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories