ഇന്റർഫേസ് /വാർത്ത /Crime / ചേംബറിൽ വച്ച് കടന്നുപിടിച്ചെന്ന് യുവ അഭിഭാഷക ആരോപിച്ച ലക്ഷദ്വീപ് ജില്ലാ ജഡ്ജിയെ പാലായിലേക്ക് മാറ്റി

ചേംബറിൽ വച്ച് കടന്നുപിടിച്ചെന്ന് യുവ അഭിഭാഷക ആരോപിച്ച ലക്ഷദ്വീപ് ജില്ലാ ജഡ്ജിയെ പാലായിലേക്ക് മാറ്റി

വിവരം പുറത്തു പറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്നു വാഗ്ദാനം ചെയ്തെന്നും  പരാതിക്കാരി പറഞ്ഞു

വിവരം പുറത്തു പറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്നു വാഗ്ദാനം ചെയ്തെന്നും പരാതിക്കാരി പറഞ്ഞു

വിവരം പുറത്തു പറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്നു വാഗ്ദാനം ചെയ്തെന്നും പരാതിക്കാരി പറഞ്ഞു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kochi [Cochin]
  • Share this:

കൊച്ചി: ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ.അനിൽകുമാറിനെ സ്ഥലംമാറ്റി. ചേംബറിൽ വച്ച് കടന്നുപിടിച്ചെന്ന് യുവ അഭിഭാഷക ആരോപണത്തെ തുടർന്നാണ് സ്ഥലംമാറ്റം. കടന്നുപിടിച്ച വിവരം പുറത്തു പറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്നു വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്കു പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണു സ്ഥലംമാറ്റം.

അനിൽകുമാറിനെതിരെ മാർച്ച് 11നാണ് യുവ അഭിഭാഷക ഹൈക്കോടതി റജിസ്ട്രാർ ജനറലിനു പരാതി നൽകിയത്. ജില്ലാ ജഡ്ജി തന്നെ ചേംബറിലേക്കു വിളിപ്പിക്കുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്നു പരാതിയിൽ പറയുന്നു. ഇതു തനിക്കു മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്. പാലാ മോട്ടർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജിയായിട്ടാണ് അനിൽകുമാറിനെ നിലവിൽ നിയമിച്ചിരിക്കുന്നത്.

First published:

Tags: Judge, Lakshadweep, Pala