SHOCKING | 100 വാട്ട് ബൾബ് ഉപയോഗിച്ചതിന് വാടകക്കാരനെ കൊന്നു; വീട്ടുടമസ്ഥൻ അറസ്റ്റിൽ

Landlord Arrested for Killing Tenant | വീട്ടുടമസ്ഥൻ 100 വാട്ട് ബൾബിന് പകരം എൽഇഡി ബൾബ് വെച്ചു. ഇതിനെ തുടർന്ന് വീട്ടുടമസ്ഥൻ അമിതും ജഗദീഷും തമ്മിൽ വഴക്കുണ്ടായി. വാക്കുതർക്കത്തെ തുടർന്ന് വീട്ടുടമസ്ഥൻ ജഗദീഷിനെ അടിക്കുകയും ഇയാൾ ബോധരഹിതനായി വീഴുകയും ചെയ്തതായി സീനിയർ പൊലീസ് ഓഫീസർ പറഞ്ഞു.

News18 Malayalam | news18
Updated: May 25, 2020, 7:43 PM IST
SHOCKING | 100 വാട്ട് ബൾബ് ഉപയോഗിച്ചതിന് വാടകക്കാരനെ കൊന്നു; വീട്ടുടമസ്ഥൻ അറസ്റ്റിൽ
murder
  • News18
  • Last Updated: May 25, 2020, 7:43 PM IST
  • Share this:
ന്യൂഡൽഹി: നൂറ് വാട്ട് ബൾബിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഡൽഹിയിൽ വീട്ടുടമസ്ഥൻവാടകക്കാരനെ കൊന്നു. സംഭവത്തെ തുടർന്ന് 38കാരനായ വീട്ടുടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. നൂറ് വാട്ട് ബൾബിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം വടക്കു കിഴക്കൻ ഡൽഹിയിലെ ഹർഷ് വിഹാറിൽ ആയിരുന്നു സംഭവം. ഇലക്ട്രിക് റിക്ഷ ഡ്രൈവർ ആയിരുന്നു കൊല്ലപ്പെട്ട ജഗഗീഷ്. ഇയാൾ ഭാര്യയോടും എട്ടു വയസുള്ള മകളോടുമൊപ്പം ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ താമസിച്ചു വരികയായിരുന്നു. കെട്ടിട ഉടമസ്ഥനായിരുന്ന അമിതും കുടുംബവും താഴത്തെ നിലയിൽ ആയിരുന്നു താമസിച്ചിരുന്നത്.

You may also like:കടുത്ത നടപടി എടുത്തില്ലെങ്കിൽ നാളെ അവർ യഥാർത്ഥ പള്ളികൾക്ക് നേരെയും തിരിയും [NEWS]മാഹിയിൽ മദ്യശാലകൾ വൈകാതെ തുറക്കും; കുറഞ്ഞ വില എന്ന ആകർഷണം ഇനി ഉണ്ടാകുമോ? [NEWS]കോവിഡ് പ്രതിരോധ സംവിധാനങ്ങളെ പരിഹസിക്കുന്നവർക്കെതിരെ കണ്ണൂർ കലക്ടർ [NEWS]

വെള്ളിയാഴ്ച വൈകുന്നേരം 07.45ഓടെയാണ് ജഗദീഷിന്റെ വീട്ടിലേക്ക് വീട്ടുടമസ്ഥൻ എത്തിയത്. ഈ സമയത്ത് ജഗദീഷിന്റെ ഭാര്യ അടുക്കളയിൽ ആയിരുന്നു. 100 വാട്ട് ബൾബ് അമിതമായി വൈദ്യുതി ഉപയോഗിക്കുന്നതിൽ എതിർപ്പുണ്ടെന്ന് വീട്ടുടമസ്ഥൻ അറിയിച്ചു.

തുടർന്ന് വീട്ടുടമസ്ഥൻ 100 വാട്ട് ബൾബിന് പകരം എൽഇഡി ബൾബ് വെച്ചു. ഇതിനെ തുടർന്ന് വീട്ടുടമസ്ഥൻ അമിതും ജഗദീഷും തമ്മിൽ വഴക്കുണ്ടായി. വാക്കുതർക്കത്തെ തുടർന്ന് വീട്ടുടമസ്ഥൻ ജഗദീഷിനെ അടിക്കുകയും ഇയാൾ ബോധരഹിതനായി വീഴുകയും ചെയ്തതായി സീനിയർ പൊലീസ് ഓഫീസർ പറഞ്ഞു.

തുടർന്ന് ഭാര്യ ഇയാളെ ഒരു ബന്ധുവിന്റെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് ജഗദീഷ് മരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭാര്യയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായും ഭൂവുടമയെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയതായും അവർ പറഞ്ഞു.

First published: May 25, 2020, 7:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading