നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് കൊല്ലങ്കോട് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി; പ്രതി ഒളിവില്‍

  പാലക്കാട് കൊല്ലങ്കോട് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി; പ്രതി ഒളിവില്‍

  പ്രതിക്കായെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചതായി കൊല്ലങ്കോട് പോലീസ് അറിയിച്ചു

  • Share this:
  പാലക്കാട് :കൊല്ലങ്കോട് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. വടക്കേഞ്ചേരി സ്വദേശി വാസുവിന്റെ ഉടമസ്ഥതയിലുള്ളസോപ്പ് കടയില്‍ നിന്നാണ് സ്‌ഫോടക വസ്തു കണ്ടെടുത്തത്.ആനമാറി പാതനാറയിലെ സോപ്പ് കടയുടെ മറവിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.

  1850 ഡിറ്റനേറ്റര്‍, 1073 ജലാറ്റിന്‍ സ്റ്റിക്കുകള്‍, മൂന്ന് ചാക്ക് ഓലപ്പടക്കം എന്നവയാണ് കൊല്ലങ്കോട്പോലീസ് പിടിച്ചെടുത്തത്. രാവിലെ തന്നെ ഇവിടെ സ്‌ഫോടക വസ്തു ശേഖരം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് ആനമാറിയില്‍ എത്തിയിരുന്നു.

  വാസുവിനെ വിളിച്ചെങ്കിലും വന്നില്ല. തുടര്‍ന്ന് പോലീസ് പൂട്ട് പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. വാസുവിന് നേരത്തെ പടക്കക്കച്ചവടത്തിന് ലൈസന്‍സ് ഉണ്ടായിരുന്നു. ഇതിന്റെ മറവിലാണ് ഇയാള്‍ സ്‌ഫോടക വസ്തു ശേഖരിച്ചതെന്നാണ് പോലീസ് കരുതുന്നത് . പ്രതിക്കായെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചതായി കൊല്ലങ്കോട് പോലീസ് അറിയിച്ചു.

  പാലക്കാട് കാഞ്ഞിരത്ത് ബിവറേജസ് ഔട്ട്ലറ്റിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി

  പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിവറേജസ് മദ്യവിൽപ്പന കേന്ദ്രത്തിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി. കാഞ്ഞിരത്ത് പ്രവർത്തിയ്ക്കുന്ന മദ്യവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരൻ ഗിരീഷാണ് നാലു ദിവസത്തെ കളക്ഷൻ തുകയായ മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായി മുങ്ങിയത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

  കാഞ്ഞിരം ബിവറേജസ് മദ്യവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരനും ആലത്തൂർ സ്വദേശിയുമായ ഗിരീഷാണ് പണവുമായി മുങ്ങിയത്. ഒക്ടോബർ 21 മുതൽ 24 വരെയുള്ള നാലു ദിവസത്തെ കളക്ഷൻ തുകയായ  31, 25, 240 രൂപയുമായാണ് ഇയാൾ കടന്നുകളഞ്ഞത്. കഴിഞ്ഞ നാലു ദിവസവും ബാങ്ക് അവധിയായതിനാലാണ് പണം അടക്കാതിരുന്നത്. ഈ പണം   ചിറക്കൽപ്പടിയിലെ എസ്ബിഐ ശാഖയിൽ അടക്കാനായി ഷോപ്പ് മാനേജർ കൊടുത്തു വിട്ടപ്പോഴാണ് പണവുമായി മുങ്ങിയത്. ഇന്ന് 12 മണിയോടെയാണ് ഗിരീഷ് ബാങ്കിലേക്ക് പോയത്. എന്നാൽ രണ്ടു മണിയായിട്ടും തിരിച്ചെത്താതെ വന്നതോടെയാണ് അധികൃതർ സംശയം തോന്നി വിളിയ്ക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

  സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജർക്ക് അയച്ച ശേഷമാണ് മുങ്ങിയത്.  ഇയാൾ സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രണ്ടു വർഷത്തിലേറെയായി കാഞ്ഞിരം ഷോപ്പിലെ ജീവനക്കാരനാണ് ഗിരീഷ്.  ഇയാൾ വാളയാർ അതിർത്തി കടന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
  Published by:Jayashankar AV
  First published:
  )}