നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ കേരളത്തിലേയ്ക്ക് കഞ്ചാവ്; രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

  തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ കേരളത്തിലേയ്ക്ക് കഞ്ചാവ്; രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

  തമിഴ്നാട്ടിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് വരുന്നു എന്ന് രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.

  News18

  News18

  • Share this:
  കോട്ടയം: ജില്ലയിൽ വ്യാപകമായി കഞ്ചാവ് വേട്ട ആണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ഏറ്റവുമൊടുവിൽ കഞ്ചാവ് പിടിച്ചത് മുണ്ടക്കയത്ത് നിന്നാണ്. കോട്ടയം മുണ്ടക്കയം പുത്തൻചന്തക്ക് സമീപത്തുനിന്നും രണ്ടേ കാൽ കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കമ്പം സ്വദേശികളായ ചിത്ര, സെൽവി, കാന്തി എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

  തമിഴ്നാട്ടിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് വരുന്നു എന്ന് രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കമ്പത്ത് നിന്നും കുമളി ചെക്പോസ്റ്റ് വഴി ഇവർ മുണ്ടക്കയത്ത് എത്തിയപ്പോൾ ആയിരുന്നു എക്സൈസ് പിടികൂടിയത്. എരുമേലി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ G ഫെമിൻ്റ നേതൃത്വത്തിൽ ആണ് കഞ്ചാവ് വേട്ട നടത്തിയത്. പ്രതികളായ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി.

  എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടറെ കൂടാതെ പ്രിവൻ്റീവ് ഓഫീസർ സി ആർ രമേശ്, പി എസ് ഷിനോ,  സി ഈ ഓ മാരായ ടി പി തോമസ്, ദീപു ബാലകൃഷ്ൺ, ഇപ്പൻ മാത്യു, ടി എ സമീർ ,എം എസ് ഹാംലെറ്റ്‌, കെ എസ് രതീഷ് ,കെ വി പ്രശോഭ്, രവിശങ്കർ, വനിതാ സി ഈ ഓമാരായ ആര്യാപ്രകാശ്, സിബി, ഡ്രൈവർ ദിപിൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു

  രണ്ടുദിവസം മുൻപ് കോട്ടയം നഗരത്തിലും വൻതോതിലാണ് കഞ്ചാവ് പിടികൂടിയത്. ട്രെയിനിൽ കടത്തിയ കഞ്ചാവാണ് കോട്ടയം നാഗമ്പടം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്.കോട്ടയത്ത്  ഒൻപത് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ ആയിരുന്നു പിടിയിലായത്. ഇവർ ആന്ധ്രയിൽ നിന്ന്

  ട്രെയിനിൽ കടത്തി കൊണ്ടുവന്ന  കഞ്ചാവാണ് പിടികൂടിയത്.കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.ഇതര സംസ്ഥാനങ്ങളിൽ നിന്നും ട്രയിനുകൾ വഴി

  കഞ്ചാവ് കടത്ത്  വ്യാപകമായതോടെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്.  ചെന്നൈ മെയിലിൽ കോട്ടയത്ത് വന്നിറങ്ങിയ മൂന്ന് യുവാക്കളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഒൻപത് കിലോ കഞ്ചാവ് പിടിച്ചെടുത്തത് .ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികൾ .സംഭവവുമായി ബന്ധപ്പെട്ട് കാരാപ്പുഴ സ്വദേശിയായ ബാദുഷ

  തിരുവാർപ്പ് സ്വദേശി ജെറിൻ  മല്ലപ്പള്ളി സ്വദേശി അഭിഷേക്  എന്നിവരെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിൽപനക്കായികോട്ടയം കേന്ദ്രീകരിച്ച് പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം .നേരത്തെ പരിശോധന കർശനമാക്കിയതിനെ തുടർന്ന് പല തവണ ചരക്ക് ലോറികളിൽ കടത്തിയ കഞ്ചാവ് പിടി കൂടിയിരുന്നു . ഇതോടെയാണ് റോഡ് മാർഗം ഉപേക്ഷിച്ച് കഞ്ചാവ് കടത്താൻ സംഘം യാത്രാ ട്രെയിനുകളെ ഉപയോഗിച്ച് തുടങ്ങിയത്.

  കോട്ടയത്തെ വിവിധ സ്റ്റേഷനുകളിൽ ഒന്നാം പ്രതിയായ ബാദുഷയുടെ പേരിൽ നിരവധി കേസുകളുണ്ട്, മറ്റു പ്രതികളും  സമാന കേസുകളിൽ ഇതിന് മുൻപും പിടിയിലായിട്ടുണ്ട് .  കോട്ടയത്തെ വിവിധ ഗുണ്ടാ സംഘങ്ങൾക്ക് കഞ്ചാവ് കടത്ത് ഉണ്ടെന്ന വിവരം പോലീസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യാപക പരിശോധനയും അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിരുന്നു. ജില്ലയിലെ വിവിധ ഇടങ്ങളിൽ കഴിഞ്ഞ ഒരു മാസമായി വ്യാപകമായി കഞ്ചാവ് പിടിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. പരിശോധനാ വ്യാപകമായിരിക്കുകയാണ് കോട്ടയം പോലീസും എക്സൈസും.
  Published by:Jayesh Krishnan
  First published: