• HOME
  • »
  • NEWS
  • »
  • crime
  • »
  • നാല് പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റുന്നത് 36 വർഷങ്ങൾക്ക് ശേഷം; വധശിക്ഷ കാത്ത് നിർഭയ പ്രതികൾ

നാല് പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റുന്നത് 36 വർഷങ്ങൾക്ക് ശേഷം; വധശിക്ഷ കാത്ത് നിർഭയ പ്രതികൾ

രാജേന്ദ്ര ജക്കൽ, ദിലിപ് സുതർ, ശാന്തറാം കൻഹോജി ജഗ്തപ്, മുനവർ ഹാരുൺ ഷാ എന്നിവരെ ആയിരുന്നു വിവാദമായ ജോഷി - അഭ്യയങ്കാർ കൊലപാതകവുമായി ബന്ധപ്പെട്ട് 1983 ഒക്ടോബർ 25ന് തൂക്കിലേറ്റിയത്.

News18

News18

  • Last Updated :
  • Share this:
    പുനെ: നിർഭയ കേസിലെ നാല് പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റും. എന്നാൽ, ഇതാദ്യമല്ല ഒരു കേസിലെ പ്രതികളെ ഒരേ ദിവസം തൂക്കിലേറ്റുന്നത്. 36 വർഷങ്ങൾക്ക് മുമ്പാണ് നാല് പ്രതികളെ അവസാനമായി ഒരുമിച്ച് തൂക്കിലേറ്റിയത്. പുനെയിൽ യേർവാഡ ജയിലിൽ ആയിരുന്നു വധശിക്ഷ നടപ്പാക്കിയത്.

    രാജേന്ദ്ര ജക്കൽ, ദിലിപ് സുതർ, ശാന്തറാം കൻഹോജി ജഗ്തപ്, മുനവർ ഹാരുൺ ഷാ എന്നിവരെ ആയിരുന്നു വിവാദമായ ജോഷി - അഭ്യയങ്കാർ കൊലപാതകവുമായി ബന്ധപ്പെട്ട് 1983 ഒക്ടോബർ 25ന് തൂക്കിലേറ്റിയത്. 1976 ജനുവരി മുതൽ 1977 മാർച്ച് വരെ ആയിരുന്നു ജോഷി - അഭ്യങ്കാർ കൊലപാതക പരമ്പര നടന്നത്. 10 പേരെ ആയിരുന്നു ഈ കൊലപാതക പരമ്പരയിൽ കൊന്നത്. പുനെ തിലക് റോഡിലെ അഭിനവ് കാല മഹാവിദ്യാലയത്തിലെ കൊമേഴ്സ്യൽ ആർട് വിദ്യാർഥികളായിരുന്നു കൊലപാതകികൾ.

    1976 ജനുവരി 16ന് ആയിരുന്നു ആദ്യ കൊലപാതകം. കൊല്ലപ്പെട്ട പ്രസാദ് ഹെഗ്ഡെ കൊലയാളികളുടെ സഹപാഠി ആയിരുന്നു. പ്രസാദിന്‍റെ അച്ഛൻ കോളേജിനു പിന്നിൽ ഒരു റസ്റ്റോറന്‍റ് നടത്തുന്നുണ്ടായിരുന്നു. അതുകൊണ്ട് പ്രസാദിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടാൻ ഇവർ തീരുമാനിച്ചു. തെറ്റിദ്ധരിപ്പിച്ച് ഇയാളെ കൊലയാളികൾ തട്ടിക്കൊണ്ടു പോയി. വീട്ടിൽ നിന്ന് പോകാൻ തീരുമാനിച്ചതായി പിതാവിന് കത്തെഴുതി. തുടർന്ന്, പ്രസാദിനെ കൊല്ലുകയും ഇരുമ്പ് ബാരലിലാക്കി പെഷ്വെ പാർക്കിലെ തടാകത്തിൽ തള്ളുകയും ചെയ്തു. അടുത്ത ദിവസം കൊലയാളികൾ പ്രസാദിന്റെ പിതാവിന് വീണ്ടും കുറിപ്പ് അയച്ചു.

    'പാവങ്ങളോട് പക്ഷപാതിത്വം'; നിർഭയ കേസിലെ പ്രതി സുപ്രീംകോടതിയിൽ; തുറന്ന കോടതിയിൽ ഹർജി പരിഗണിക്കണമെന്നും ആവശ്യം

    1976 ഒക്ടോബർ 31 മുതൽ 1977 മാർച്ച് 23 വരെ ഒമ്പത് പേരെ കൂടി ഈ കൊലയാളി സംഘം കൊന്നു. വീടുകളിൽ ആക്രമണം വീട്ടുകാരെ ഭീഷണിപ്പെടുത്തി വിലയേറിയ വസ്തുക്കൾ ഇവർ അപഹരിച്ചു. വായിൽ തുണി തിരുകി ആയിരുന്നു കുടുംബാംഗങ്ങളെ ഈ സംഘം കൊലപ്പെടുത്തിയിരുന്നത്. അതിക്രൂരമായ കൊലപാതകങ്ങൾ മഹാരാഷ്ട്രയെ ഞെട്ടിച്ചു. അസിസ്റ്റന്‍റ് കമ്മീഷണർ ആയി വിരമിച്ച ശരത് അവാസ്തി ഇവർക്ക് വധശിക്ഷ വിധിക്കുമ്പോൾ കോടതിയിൽ ഹാജരായിരുന്നു,

    നാലുപേരെയും കോടതി വധശിക്ഷയ്ക്ക് വിധിച്ച ആ ദിവസം അദ്ദേഹം ഓർത്തെടുത്തു. 'ഈ നാലു കൊലപാതകികൾക്ക് വധശിക്ഷ വിധിക്കുന്ന ദിവസം കോടതി വളപ്പിൽ വൻ ജനക്കൂട്ടമായിരുന്നു. ശിക്ഷ പ്രഖ്യാപിച്ചതിനു ശേഷം നാലു പ്രതികളെയും പുറത്തേക്ക് കൊണ്ടു വന്നപ്പോൾ അവർ നായകരെ പോലെയാണ് ജനക്കൂട്ടത്തിനു നേരെ പെരുമാറിത്'. ആ കാലഘട്ടത്തിൽ ഈ കൊലപാതക പരമ്പര ജനങ്ങളിൽ വളരെ ഭീതിയാണ് ഉണ്ടാക്കിയത്. വൈകുന്നരം ആറു മണിക്കു ശേഷം ജനം പുറത്തിറങ്ങാത്ത സാഹചര്യം വരെയുണ്ടായിരുന്നു. കൊലപാതക പരമ്പരയുമായും വിചാരണയുമായും ബന്ധപ്പെട്ടു വന്ന വാർത്തകൾ ജനങ്ങൾക്കിടയിൽ വ്യാപകമായി വായിക്കപ്പെടുകയും ചെയ്തിരുന്നു.
    Published by:Joys Joy
    First published: