നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Seized | കോടികള്‍ വിലമതിക്കുന്ന ഹാഷിഷുമായി നിയമ വിദ്യാര്‍ഥി പിടിയില്‍; വാങ്ങാനെത്തിയ യുവാവ് കസ്റ്റഡിയില്‍

  Drug Seized | കോടികള്‍ വിലമതിക്കുന്ന ഹാഷിഷുമായി നിയമ വിദ്യാര്‍ഥി പിടിയില്‍; വാങ്ങാനെത്തിയ യുവാവ് കസ്റ്റഡിയില്‍

  ഹാഷിഷ് വാങ്ങാനായി ഇടപ്പളളിയില്‍ എത്തിയ യുവാവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

  • Share this:
  കൊച്ചി. എറണാകുളത്ത് കോടികള്‍ വിലമതിക്കുന്ന ഹാഷിഷുമായി(Hashish Oil )നിയമ വിദ്യാര്‍ഥി പിടിയില്‍(Arrest). കാക്കനാട് സ്വദേശി മുഹമ്മദ് അസ്ലമാണ് അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ്സില്‍ നടത്തിയ പരിശോധനക്കിടെ പിടിയിലായത്. ഹാഷിഷ് വാങ്ങാനായി ഇടപ്പളളിയില്‍ എത്തിയ യുവാവിനെയും പൊലീസ്(Police) കസ്റ്റഡിയില്‍ എടുത്തു.

  രാവിലെ ആറരയോടെയാണ് ബംഗളൂരുവില്‍ നിന്ന് എത്തിയ ടൂറിസ്റ്റ് ബസ്സില്‍ ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തികിന്റെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തിയത്.

  പ്ലാസ്റ്റിക് ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കണ്ടെത്തിയത്. വിശാഖപട്ടണത്ത് നിന്ന് എത്തിച്ച രണ്ട് കിലോ ഹാഷിഷ് ഇടപ്പളളിയിലുളള ആള്‍ക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്ന് പിടിയിലായ മുഹമ്മദ് അസ്ലം പൊലീസിന് മൊഴി നല്‍കി. ഇതോടെ ഹാഷിഷ് വാങ്ങാനായി എത്തിയ തൃശൂര്‍ സ്വദേശി സ്പ്രിന്റിനെ പൊലീസ് കയ്യോടെ പിടികൂടി.

  നാലാം വര്‍ഷ നിയമ വിദ്യാര്‍ഥിയായ മുഹമ്മദ് അസ്ലം ലഹരി സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ലഹരി വസ്തുക്കള്‍ വ്യാപകമായി കൊച്ചിയിലെത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

  അതേസമയം  മാഹിയില്‍ നിന്ന് അനധികൃതമായി കാറില്‍ കടത്തുകയായിരുന്ന 300 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍. എറണാകുളം കളമശ്ശേരി സ്വദേശി ജേക്കബ് ആണ് പൊലീസ് പിടിയിലായത്. ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ മറവില്‍ ചില്ലറ വില്‍പ്പന ലക്ഷ്യമിട്ടാണ് മദ്യം കടത്തിയത്.

  Also Read-Murder | തൃശൂരില്‍ ബംഗാളി യുവാവിനെ കൊലപ്പെടുത്തിയത് മദ്യം നല്‍കി മയക്കിയ ശേഷം; മൃതദേഹം കുഴിച്ചിട്ടത് പിറ്റേന്ന്

  വിവിധ ബ്രാന്‍ഡുകളിലുള്ള 375 കുപ്പി വിദേശമദ്യം 25 കെയ്‌സുകളിലാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. തൃശൂര്‍, എറണാകുളം ജില്ലകളിലായാണ് വില്‍പന ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതി മൊഴി നല്‍കി. പ്രതിയില്‍ നിന്ന് മദ്യം വാങ്ങി വില്‍ക്കുന്നവരെക്കുറിച്ചു അന്വേഷിക്കും. പ്രതിയെ ചാവക്കാട് കോടതിയില്‍ ഹാജരാക്കുമെന്ന് വാടാനപ്പള്ളി പൊലീസ് അറിയിച്ചു.

  Also Read-Rape Case| മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ തൊട്ടടുത്ത ദിവസങ്ങളിൽ പീഡിപ്പിച്ചു; രണ്ട് യുവാക്കൾക്ക് കഠിനതടവും പിഴയും

  വരും ദിവസങ്ങൡല്‍ പരിശോധന കര്‍ശനമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മാഹിയില്‍ ചുരുങ്ങിയ വിലയ്ക്ക് കിട്ടുന്ന മദ്യം കേരളത്തില്‍ വന്‍ ലാഭത്തിനാണ് വില്‍ക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
  Published by:Jayesh Krishnan
  First published: