കൊച്ചി: എറണാകുളം (Ernakulam) കലൂര്‍ സ്റ്റേഡിയത്തിന് സമീപം ലഹരി സംഘങ്ങളുടെ (Drug Mafia) വെടിവെപ്പ് പരിശീലനത്തിനിടെ (Shooting Training) അഭിഭാഷകന് വെടിയേറ്റു. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന പറവൂര്‍ സ്വദേശിയായ അഭിഭാഷകന് അജ്മലിന് ചെന്നിക്ക് സമീപം വെടിയേറ്റതിനെ തുടർന്ന് ചികിത്സ തേടി. ഇതോടെ അഞ്ചംഗ സംഘം അവിടെ നിന്നും ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
അജ്മലിന്റെ പരാതിയിന്മേൽ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധശ്രമ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എയർ ഗണ്ണിൽ നിന്നുമാണ് അജ്മലിന് വെടിയേറ്റതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപ പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. യുവാക്കള്‍ തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തിയതിന്റെ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. വെടിവെപ്പ് പരിശീലനത്തിനായി ഉപയോഗിച്ച പെല്ലറ്റുകള്‍ സ്ഥലത്ത് നിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. .
വെടിയേറ്റതിന് പിന്നാലെ യുവാക്കളുടെ പക്കല്‍ എയര്‍ഗണ്‍ കണ്ടതായി യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ലഹരി സംഘം തമ്പടിക്കുന്നത് പതിവായത് പൊലീസിനും പ്രദേശ വാസികള്‍ക്കും തലവേദനയായിട്ടുണ്ട്. യുവതികള്‍ ഉൾപ്പെടെയുള്ളവർ അടങ്ങുന്ന സംഘത്തിൻ്റെ മാരകായുധങ്ങൾ ഉണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
Also read-
Vismaya Case|വിസ്മയയുടെ മരണം; ഭർത്താവ് കിരൺ കുമാർ കുറ്റക്കാരൻ; ശിക്ഷാ വിധി നാളെ
കഴിഞ്ഞ മാസം ഇവിടെ ലഹരി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും വെടിവെപ്പും വടിവാള്‍ വീശലും നടന്നതായി പറയുന്നു. പോലീസ് എത്തി ഈ സംഘങ്ങളെ സ്ഥലത്ത് നിന്നും ഓടിച്ചുവിടുന്നത് പതിവായി മാറിയിരിക്കുകയാണ്.
പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം; മൂന്ന് പേർ കൂടി അറസ്റ്റിൽ
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ അഗളി സ്വദേശി പ്രവാസി യുവാവ് അബ്ദുൽ ജലീൽ കൊലക്കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മുഖ്യപ്രതി യഹിയയെ രക്ഷപ്പെടാൻ സഹായിക്കുകയും സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 8 ആയി.
കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തന്‍പീടികയില്‍ നബീല്‍(34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍ (40), അങ്ങാടിപ്പുറം സ്വദേശി പിലാക്കല്‍ അജ്മല്‍ എന്ന റോഷന് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നബീലിന്റെ ഭാര്യാ സഹോദരനാണ് അജ്മൽ.
Also Read-
Murder | നടുറോഡില്‍ വെച്ച് യുവാവിന്റെ കൈ വെട്ടി മാറ്റി, പിന്നാലെ കടയിലിട്ട് വെട്ടിക്കൊന്നു; പ്രതി ഒളിവില്‍
കൃത്യത്തിന് ശേഷം യഹിയക്ക് ഒളിവില്‍ പോകുന്നതിന് അങ്ങാടിപുറത്ത് മൊബൈല്‍ഫോണും സിംകാര്‍ഡും എടുത്ത് കൊടുത്ത് രഹസ്യകേന്ദ്രത്തില്‍ താമസസൗകര്യം ഒരുക്കിക്കൊടുത്തതിനുമാണ് മൂന്നു പേരേയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 19 ആം തീയതി യഹിയയ്ക്ക് പുതിയ സിംകാര്‍ഡും മൊബൈല്‍ഫോണും എടുത്ത് കൊടുത്തത് നബീലാണ്. നബീലിന്റെ ഭാര്യാസഹോദരനായ അജ്മൽ ആണ് സിം കാര്‍ഡ് സ്വന്തം പേരില്‍ എടുത്ത് കൊടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.