HOME /NEWS /Crime / യുപി ബാർ കൗൺസിലിന്റെ ആദ്യ വനിതാ പ്രസിഡന്റിനെ കോടതി വളപ്പിൽ വെടിവെച്ചുകൊന്നു

യുപി ബാർ കൗൺസിലിന്റെ ആദ്യ വനിതാ പ്രസിഡന്റിനെ കോടതി വളപ്പിൽ വെടിവെച്ചുകൊന്നു

News 18

News 18

വനിതാ അഭിഭാഷകയെ കൊലപ്പെടുത്തിയ സഹപ്രവർത്തകൻ സ്വയംവെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ക്വാസി ഫറസ് അഹമ്മദ്

    ആഗ്ര: ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്റെ ആദ്യ വനിതാ പ്രസിഡന്റ് ധര്‍വേഷ് സിംഗ് കോടതി വളപ്പില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. രണ്ട് ദിവസം മുന്‍പാണ് ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായി ധര്‍വേഷിനെ തെരഞ്ഞെടുത്തത്. ഇതിനുശേഷം ആഗ്ര സിവില്‍ കോടതിയില്‍ ആദ്യമായി എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.

    സഹപ്രവര്‍ത്തകനായ അഭിഭാഷകന്‍ മനീഷ് ശർമയാണ് അവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. മൂന്ന് തവണ നിറയൊഴിച്ചശേഷം അയാള്‍ സ്വയം വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരുക്കേറ്റ ഇയാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

    കൊല്ലപ്പെട്ട അഭിഭാഷകയുമായി മനീഷിന് ദീര്‍ഘകാലമായി പരിചയമുണ്ടെന്ന് ആഗ്ര സിറ്റി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പ്രവീണ്‍ വര്‍മ വ്യക്തമാക്കി. വെടിയേറ്റ ഉടന്‍ തന്നെ ധര്‍വേഷിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മനീഷ് ശർമ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തോക്ക് പൊലീസ് പിടിച്ചെടുത്തു.

    യോഗി ആദിത്യനാഥിന്റെ കീഴിൽ സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായെന്ന് രാഷ്ട്രീയ ലോക്ദൾ വക്താവ് അനിൽ ദുബെ പ്രതികരിച്ചു. സംഭവത്തെ അപലപിച്ച് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവും രംഗത്തെത്തി.

    First published:

    Tags: Akhilesh, Samajwadi party, Uttar Pradesh, അഖിലേഷ് യാദവ്, ഉത്തർപ്രദേശ്