• HOME
  • »
  • NEWS
  • »
  • crime
  • »
  • Attack | നടുറോഡിൽ ആളുകൾ നോക്കിനിൽക്കെ അഭിഭാഷകയെ ക്രൂരമായി തല്ലി, വയറ്റത്ത് ചവിട്ടി; പ്രതി അറസ്റ്റിൽ

Attack | നടുറോഡിൽ ആളുകൾ നോക്കിനിൽക്കെ അഭിഭാഷകയെ ക്രൂരമായി തല്ലി, വയറ്റത്ത് ചവിട്ടി; പ്രതി അറസ്റ്റിൽ

അഭിഭാഷകയായ സംഗീതയെ അയൽവാസിയായ മഹന്തേഷ് ആണ് ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തത്

അഭിഭാഷകയ്ക്ക് മർദനമേൽക്കുന്ന വീഡിയോയിൽ നിന്ന് (Screengrab : Twitter/@zoo_bear)

അഭിഭാഷകയ്ക്ക് മർദനമേൽക്കുന്ന വീഡിയോയിൽ നിന്ന് (Screengrab : Twitter/@zoo_bear)

  • Share this:
    നടുറോഡിൽ ആളുകൾ നോക്കി നിൽക്കേ ക്രൂര മർദനത്തിനിരയായി അഭിഭാഷക. കർണാടകയിലെ (Karnataka) ബാഗൽകോട്ട് (Bagalkote) ജില്ലയിലെ വിനായക് നഗറിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്ത്രീയെ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്ത പ്രതി പിടിയിലായതായി പോലീസ് അറിയിച്ചു.

    അഭിഭാഷകയായ സംഗീതയെ അയൽവാസിയായ മഹന്തേഷ് ആണ് ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഗീതയ്‌ക്കെതിരെ ആക്രോശിച്ചുകൊണ്ടെത്തിയ മഹന്തേഷ് കടുത്ത ദേഷ്യത്തിൽ ഇവരെ ആക്രമിക്കുന്നത് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നുണ്ട്. സംഗീതയുടെ നേർക്കെത്തി ആദ്യ൦ അവരെ ചവിട്ടിയ മഹന്തേഷ് പിന്നീട് തുടരെ അടിക്കുന്നതും ഈ അടിയുടെ ശക്തിയിൽ സംഗീത പുറകോട്ട് വീഴുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. വീണ് കിടക്കുന്ന സംഗീതയുടെ വയറ്റത്ത് ഇയാൾ ചവിട്ടുന്നുണ്ട്. അടുത്തുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് കസേരയെടുത്ത് സംഗീത പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും മഹന്തേഷ് വീണ്ടും തല്ലുകയും ചവിട്ടുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.


    റോഡിലും സമീപത്തുമായി നിരവധി പേരുണ്ടായിരുന്നെങ്കിലും ആരും പ്രതികരിക്കുകയോ അക്രമിയിൽ നിന്ന് സംഗീതയെ രക്ഷപ്പെടുത്താൻ മുന്നോട്ടു വരികയോ ചെയ്തില്ല.

    Also read- Murder| ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന പുളിമരക്കുറ്റി കണ്ടെത്തി

    ഒരു സിവിൽ കേസുമായി ബന്ധപ്പെട്ടുള്ള വ്യക്തിവൈരാഗ്യ൦ മൂലമാണ് മഹന്തേഷ് സംഗീതയെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. അഭിഭാഷക തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് മഹന്തേഷ് ആരോപിച്ചു. ഇരുവരും തമ്മിൽ നേരത്തെയും വാക്കേറ്റവും അടിപിടിയും ഉണ്ടായിട്ടുള്ളതായി പോലീസ് അറിയിച്ചു.

    Goons Attack| തിരുവനന്തപുരത്ത് വിവാഹ സൽക്കാരത്തിനിടെ ഗുണ്ടാ ആക്രമണം; യുവാവിന് കുത്തേറ്റു

    തിരുവനന്തപുരം: കഴക്കൂട്ടത്ത് (Kazhakuttam) വിവാഹ സൽക്കാരത്തിനിടെ ഗുണ്ട അക്രമം (Goons attack). ഒരാളിന് കുത്തേറ്റു. കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണുവിനാണ് (28) കുത്തേറ്റത്. മുതുകിൽ കുത്തേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലപുരത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലടക്കം നിരവധി കേസുകളിൽ പ്രതിയായ ജാസിം ഖാനാണ് കുത്തിയത്.

    ജാസിംഖാന്റെ സംഘത്തിൽ മുൻപുണ്ടായിരുന്നയാളാണ് വിഷ്ണു എന്നാണ് പ്രാഥമിക വിവരം. രാത്രി ഏഴരയോടെയായിരുന്നു സംഭവം. സിപിഎം നെട്ടയക്കോണം ബ്രാഞ്ചംഗത്തിന്റെ വിവാഹ സൽക്കാരത്തിനിടെയായിരുന്നു അക്രമം നടന്നത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
    Published by:Naveen
    First published: