• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Viral പൊലീസുകാരനെ കോടതിക്കു പുറത്തുവെച്ച് അഭിഭാഷകർ മർദിക്കുന്ന ദൃശ്യം പുറത്ത്

ശനിയാഴ് ഉച്ചയ്ക്കാണ് ഡൽഹി തിസ് ഹസാരി കോടതിയിൽ അഭിഭാഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്

News18 Malayalam | news18-malayalam
Updated: November 4, 2019, 5:45 PM IST
Viral പൊലീസുകാരനെ  കോടതിക്കു പുറത്തുവെച്ച് അഭിഭാഷകർ മർദിക്കുന്ന ദൃശ്യം പുറത്ത്
lawyers police
  • Share this:
ന്യൂഡൽഹി: തിസ് ഹസാരി കോടതിയിലെ പൊലീസ് നടപടി വിവാദമായതിന് പിന്നാലെ ഒരു പൊലീസുകാരനെ അഭിഭാഷകൻ മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നു. ബൈക്കിലെത്തിയ പൊലീസുകാരനെയാണ് അഭിഭാഷകർ മർദ്ദിച്ചത്. കൂടുതൽ മർദ്ദനമേൽക്കാതെ അഭിഭാഷകൻ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ശനിയാഴ് ഉച്ചയ്ക്കാണ് ഡൽഹി തിസ് ഹസാരി കോടതിയിൽ അഭിഭാഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്. പാർക്കിങ് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അഭിഭാഷകർ മൂന്ന് പൊലീസ് വാഹനം തകർക്കുകയും ഒരെണ്ണം കത്തിക്കുകയും ചെയ്തു. പൊലീസ് നടത്തിയ വെടിവെയ്പ്പിൽ ഒരു അഭിഭാഷകന് പരിക്കേറ്റു.

പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഡൽഹിയിൽ കോടതി നടപടികൾ ബഹിഷ്ക്കരിച്ചിരുന്നു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 4, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍