• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

12 വയസുകാരിയെ പീഡിപ്പിച്ച പ്രതികൾക്ക് അഭിഭാഷകരുടെ മർദ്ദനം

news18india
Updated: July 17, 2018, 9:40 PM IST
12 വയസുകാരിയെ പീഡിപ്പിച്ച പ്രതികൾക്ക് അഭിഭാഷകരുടെ മർദ്ദനം
news18india
Updated: July 17, 2018, 9:40 PM IST
ചെന്നൈ: പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് അഭിഭാഷകരുടെ മർദ്ദനം. കോടതിയിൽ ഹാജരാക്കി മടങ്ങുമ്പോഴാണ് പ്രതികളെ അഭിഭാഷകർ മർദ്ദിച്ചത്.  സംഭവത്തിൽ 17 പേരാണ് അറസ്റ്റിലായത്. ചെന്നൈയിലാണ്  പെൺകുട്ടിയെ മാസങ്ങളോളം പീഡനത്തിന് ഇരയാക്കിയത്.അതേസമയം, പ്രതികളെ ജൂലൈ 31 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ചെന്നൈയിൽ പെൺകുട്ടി താമസിക്കുന്ന അപ്പാർട്മെന്‍റ് കാമ്പസിലെ വിവിധയിടങ്ങളിലാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പീഡനവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് ഉള്ളവരിൽ അപ്പാർട്മെന്‍റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനും എലിവേറ്റർ ഓപ്പറേറ്ററും ഉൾപ്പെടുന്നു.

ഏഴാം ക്ലാസുകാരിയായ പെൺകുട്ടി സംഭവത്തെക്കുറിച്ച് തന്‍റെ മൂത്ത സഹോദരിയോട് പറഞ്ഞതിനെ തുടർന്നാണ് ഇക്കാര്യങ്ങൾ പുറംലോകം അറിയുന്നത്. പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കഴിഞ്ഞദിവസം തന്നെ പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു.

വിവിധ ദിവസങ്ങളിലായി അപ്പാർട്മെന്‍റിന്‍റെ വിവിധ ഭാഗങ്ങളിൽ വെച്ച് പെൺകുട്ടിയെ ഇരുപതോളം ആളുകൾ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ ആരോഗ്യ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
First published: July 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍