• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അശ്ലീല ചിത്രങ്ങള്‍ അനുകരിക്കാന്‍ ഭീഷണി; അധ്യാപകനായ ഭര്‍ത്താവ് അറസ്റ്റില്‍

അശ്ലീല ചിത്രം കാണിച്ച് ഭാര്യയോട് അടിവസ്ത്രം മാത്രം ധരിച്ച് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു

News18 Malayalam
Updated: February 9, 2019, 7:32 PM IST
അശ്ലീല ചിത്രങ്ങള്‍ അനുകരിക്കാന്‍ ഭീഷണി; അധ്യാപകനായ ഭര്‍ത്താവ് അറസ്റ്റില്‍
rape
News18 Malayalam
Updated: February 9, 2019, 7:32 PM IST
ബെഗളൂരു: അശ്ലീല ചിത്രം അനുകരിക്കാന്‍ ആവശ്യപ്പെട്ട് ഭാര്യയെ ഭീഷണിപ്പെടുത്തിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡന വകുപ്പ് പ്രകാരമാണ് ഭര്‍ത്താവിനെതിരായ പൊലീസിന്റെ നടപടി. അശ്ലീല ചിത്രങ്ങളിലെ രംഗത്തിലേതു പോലെ അഭിനയിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുകയാണെന്ന് 38 കാരിയായ യുവതിയാണ് പരാതി നല്‍കിയത്.

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നെലമംഗല ടൗണ്‍ പൊലീസാണ് യുവതിയുടെ ഭര്‍ത്താവ് 42 കാരനായ വസന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇംഗ്ലീഷ് അധ്യാപകനാണ് വസന്ത് കുമാര്‍. സ്ത്രീധനം ആവശ്യപ്പെട്ടും ഇയാള്‍ ഭാര്യയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Also Read: മഹാസഖ്യം പ്രായോഗികമല്ല; പ്രതീക്ഷ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തില്‍: യെച്ചൂരി

 

2004 ലായിരുന്നു വസന്ത് കുമാറിന്റെ വിവാഹം. ഒരു എന്‍ജിഒയില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍ ഒരുവര്‍ഷത്തിനുശേഷം കുട്ടികളെ നോക്കാനായി ജോലി രാജിവെക്കാനായിരുന്നു. രണ്ടു കുട്ടികളുള്ള ഇവര്‍ക്ക് മക്കളുടെ കാര്യങ്ങള്‍ നോക്കിയതിനുശേഷം ജേലിക്ക് പോകാനും കഴിയത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

കുടുംബത്തെ കുറച്ച് നാളത്തേക്ക് തനിയെ നോക്കണമെന്നും അതികം സമയം ചിലവഴിക്കാത്ത ജോലി നേക്കാമെന്നുമായിരുന്നു രാജിവെക്കുമ്പോള്‍ ഭാര്യ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഇതിനെച്ചൊല്ലി കുടുംബത്തില്‍ കലഹം ആരംഭിക്കുകയായിരുന്നു. വെറുതെ ഇരുന്ന് തിന്നുന്നെന്ന് പറഞ്ഞ് വസന്ത് ഭാര്യയെ കളിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു.

Also Read:  എം.എല്‍.എമാര്‍ക്ക് സീറ്റില്ല; സ്ഥാനാര്‍ഥി പട്ടിക 25 നകം ഹൈക്കമാന്‍ഡിന് നൽകുമെന്ന് ചെന്നിത്തല

പിന്നീട് വീട്ടില്‍ നിന്ന് പണം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വസന്ത് ഭാര്യയെ ഉപദ്രവിക്കാനും തുടങ്ങി. മക്കളെ മുന്നില്‍ നിന്ന് വേശ്യയെന്ന വിളിച്ചും ഇയാള്‍ ഭാര്യയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടികള്‍ തന്റെ അല്ലെന്നും ഭാര്യ പലര്‍ക്കുമൊപ്പം കിടന്നിട്ടുണ്ടെന്നും പറഞ്ഞായിരുന്നു പിന്നീടുള്ള പീഡനം. ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ വരെ നടത്താന്‍ ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാര്യയുടെ ബന്ധു പറയുന്നു.

പിന്നീട് ഭാര്യയ്ക്ക് എയ്ഡ്‌സ് ആണെന്ന് പറഞ്ഞായിരുന്നു ഇയാളുടെ ആക്രമണം. മക്കളോട് അമ്മയെ തൊടരുതെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞദിവസം വീട്ടിലെത്തിയ ഇയാള്‍ അശ്ലീല ചിത്രം കാണിച്ച് ഭാര്യയോട് അടിവസ്ത്രം മാത്രം ധരിച്ച് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭാര്യ ഇത് നിഷേധിച്ചപ്പോള്‍ വസ്ത്രം വലിച്ച് കീറുകയും മര്‍ദ്ദിക്കുകയുമായിരുന്നു. കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവിടെ നിന്ന് രക്ഷപെട്ടോടിയ ഇവര്‍ അമ്മയെ സമീപിക്കുകയായിരുന്നു.

First published: February 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...