• HOME
  • »
  • NEWS
  • »
  • crime
  • »
  • LEENA MARIA PAUL ARRESTED BY DELHI POLICE IN FINANCIAL FRAUD CASE

Leena Maria Paul| സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ലീന മരിയ പോൾ അറസ്റ്റിൽ

ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറുമായി ചേർന്ന് വ്യവസായി ഷിവിന്ദർ സിങിന്റെ ഭാര്യയെ കബളിപ്പിച്ച് 200 കോടി തട്ടിയെടുത്ത കേസിലാണ് നടിയെ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത വിഭാഗം അറസ്റ്റ് ചെയ്തത്.

ലീന മരിയ പോൾ

ലീന മരിയ പോൾ

  • Share this:
    നടിയും മോഡലുമായ ലീന മരിയ പോളിനെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറുമായി ചേർന്ന് വ്യവസായി ഷിവിന്ദർ സിങിന്റെ ഭാര്യയെ കബളിപ്പിച്ച് 200 കോടി തട്ടിയെടുത്ത കേസിലാണ് നടിയെ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത വിഭാഗം അറസ്റ്റ് ചെയ്തത്.

    നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന മലയാളി നടി ലീന മരിയ പോളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അറസ്റ്റ്. ലീന മരിയ പോളിനെതിരെ മക്കോക്ക ചുമത്തിയിട്ടുണ്ട്. ലീന മരിയ പോളും പങ്കാളി സുകേഷ് ചന്ദ്രശേഖറും ചേർന്ന് തട്ടിപ്പ് നടത്തിയ കേസുകളിൽ ലീനയെ സെക്രട്ടറി എന്ന വ്യാജേനയാണ് സുകേഷ് പരിചയെപ്പെടുത്തിയിരുന്നത്.

    നടിയെ നാളെ കോടതിയിൽ ഹാജരാക്കും. പിന്നീടാകും തുടർ നടപടികൾ. തട്ടിപ്പുമായി ബന്ധപ്പെട്ട് നടിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടു കിട്ടാൻ കോടതിയോട് ആവശ്യപ്പെടും എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

    ഇവരുടെ പേരിൽ വിവിധ തട്ടിപ്പു കേസുകൾ നിലനിൽക്കുന്നുണ്ട്. കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂർ ശാഖയിൽനിന്നു 19 കോടി രൂപയും വസ്‌ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിൽ 2013 മേയിൽ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.

    അണ്ണാ ഡി എം കെയുടെ പാർട്ടി ചിഹ്നമായ രണ്ടില നിലനിർത്താൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് ശശികലയുടെ പക്ഷത്തുള്ള സംഘത്തിൽ നിന്നും 50 കോടി രൂപ വാങ്ങിയെന്ന കേസിന്റെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. സുകാഷ് തിഹാർ ജയിലിൽ ആയതിന് ശേഷം ലീന കടവന്ത്രയിൽ ആരംഭിച്ച ബ്യൂട്ടിപാർലറിൽ രവി പൂജാരിയുടെ അധോലോക സംഘം നടത്തിയ വെടിവയ്പ്പ് കേസും അന്വേഷണത്തിലാണ്. സുകാഷിന്റെ ചെന്നൈയിലെ ബംഗ്ലാവിൽ ഇഡി നടത്തിയ റെയ്ഡിൽ ആഡംബര കാറുകളും പണവും പിടിച്ചെടുത്തു.

    മലയാളത്തിൽ റെഡ് ചില്ലീസ്, ഹസ്ബൻഡ്സ് ഇൻ ഗോവ, കോബ്ര എന്നീ സിനിമകളിൽ ലീന അഭിനയിച്ചിട്ടുണ്ട്.
    Published by:Naveen
    First published:
    )}