• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിദേശവനിതയെ കൊന്നത് കഴുത്തില്‍ കുരുക്കിട്ട്; കൊലയാളിയെ കുറിച്ച് സൂചന ലഭിച്ചെന്നു പൊലീസ്


Updated: May 3, 2018, 9:40 PM IST
വിദേശവനിതയെ കൊന്നത് കഴുത്തില്‍ കുരുക്കിട്ട്; കൊലയാളിയെ കുറിച്ച് സൂചന ലഭിച്ചെന്നു പൊലീസ്

Updated: May 3, 2018, 9:40 PM IST
തിരുവനന്തപുരം: കേരളം കാണാനെത്തിയ വിദേശ വനിതയെ കോവളത്തിനു സമീപത്തെ കണ്ടല്‍കാട്ടില്‍ കഴുത്തില്‍ കുരുക്കിട്ടാണ് കൊലപ്പെടുത്തിയതെന്ന നിഗമനത്തില്‍ അന്വേഷണസംഘം.

സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്ത പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അതേസമയം, കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ചയും മുതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട്ടിലും സമീപത്തെ തടാകത്തിലും പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.

ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ചുപേരില്‍ നിന്നു അന്വേഷണം ഒരാളിലേക്കു കേന്ദ്രീകരിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് കോവളം പൂനം പ്രദേശത്തു നിന്നു അപ്രത്യക്ഷനായ മധ്യവയസ്‌കനു വേണ്ടിയും തെരച്ചില്‍ തുടങ്ങി. കണ്ടല്‍കാട്ടിലെ വള്ളികള്‍ ചേര്‍ത്തുകെട്ടി ഉണ്ടാക്കിയ കുരുക്ക് ഉപയോഗിച്ചു ലിഗയെ കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണ് അന്വേഷണസംഘം ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

പൂനം തുരുത്തിലെ കാട് വെട്ടിത്തെളിച്ചപ്പോഴാണു കാട്ടുവള്ളികള്‍ ചേര്‍ത്തുകെട്ടിയ കുരുക്ക് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കോവളത്തെ അനധികൃത ടൂറിസ്റ്റു ഗൈഡുകളിലേക്കും കഞ്ചാവ് മാഫിയയുടെ കണ്ണികളാണെന്നു സംശയിക്കുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

മയക്കുമരുന്നു സംഘത്തില്‍പ്പെട്ടയാളാണ് യുവതിയെ കാട്ടിനുളളിലേക്കു കൊണ്ടുവന്നതെന്നു പ്രത്യേക സംഘം സംശയിക്കുന്നു. ഇതിനിടെ വിദേശികളെ യോഗ പരിശീലിപ്പിക്കുന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

യുവതിയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ ഓവര്‍ കോട്ടിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇതു ലിഗയുടേതല്ലെന്നു സഹോദരി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കോവളത്തെത്തുമ്പോള്‍ ഇത്തരമൊരു കോട്ട് യുവതി ധരിച്ചിട്ടില്ലായിരുന്നെന്ന് ഓട്ടോ ഡ്രൈവറും പൊലീസിനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഇത് ആരുടേതാണെന്ന അന്വേഷണം പൊലീസ് ശക്തമാക്കിയത്.
First published: April 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍