• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ലാത്വിയൻ യുവതിയുടെ മരണം; അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്


Updated: May 3, 2018, 9:33 PM IST
ലാത്വിയൻ യുവതിയുടെ മരണം; അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്

Updated: May 3, 2018, 9:33 PM IST
തിരുവനന്തപുരം: കോവളത്തിനു സമീപത്തെ കണ്ടല്‍കാട്ടില്‍ ലാത്വിയൻ സ്വദേശിയായ വനിതയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലയാളികലെ തേടിയുള്ള പൊലീസ് അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍. മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ ചതുപ്പ് പ്രദേശത്തുനിന്ന് ഇവരുടേതല്ലാത്ത മുടിയിഴകള്‍ കിട്ടിയതാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാകുന്നത്.

മുടിയിഴകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവ ആരുടേതാണെന്ന് കണ്ടെത്തിയാല്‍ കൊലയാളിയെ കണ്ടെത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് പൊലീസ്. പ്രദേശത്തുനിന്ന് നിന്നും രണ്ട് ഫൈബര്‍ ബോട്ടുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ബോട്ടിലാണോ ലാത്വിയൻ യുവതിയെ എത്തിച്ചതെന്നും പൊലീസിന് സംശയമുണ്ട്.

കഴുത്ത് ഞെരിച്ചാകാം ലിഗയെ കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണര്‍ പി.പ്രകാശ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശനിയാഴ്ച ലഭിക്കും. റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പീഡന ശ്രമത്തിനിടെ മല്‍പ്പിടുത്തത്തില്‍ യുവതി കൊല്ലപ്പെട്ടിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം.  കഴുത്തിലെ സൂക്ഷ്മ ഞരമ്പുകളില്‍ ക്ഷതമേറ്റിട്ടുണ്ട്, ഇതാണ് കൊലപാതകമാണെന്ന നിഗമനത്തിലെത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് നിരവധി പേര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇതിന് മുമ്പ് കോവളത്ത് വിദേശവനിതകളെ ഉപദ്രവിച്ച ഒരു പുരുഷ ലൈംഗിക തൊഴിലാളി, സ്ഥിരമായി ജാക്കറ്റ് ധരിക്കുന്ന യോഗ അധ്യാപകന്‍ എന്നിവര്‍ പൊലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി യോഗ അധ്യാപകന്‍ കോവളത്തുനിന്ന് മുങ്ങിയിരുന്നു. സ്ഥലത്തുനിന്നു മുങ്ങിയതും സ്ഥിരമായി ഒവര്‍കോട്ട് ധരിക്കുന്നതുമാണ് ഇദ്ദേഹത്തെ നിരീക്ഷിക്കാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്.
First published: April 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...