• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലാത്വിയൻ യുവതിയുടെ ഇടുപ്പെല്ലിലും കഴുത്തിലും പൊട്ടല്‍


Updated: May 3, 2018, 9:08 PM IST
ലാത്വിയൻ യുവതിയുടെ ഇടുപ്പെല്ലിലും കഴുത്തിലും പൊട്ടല്‍

Updated: May 3, 2018, 9:08 PM IST
തിരുവനന്തപുരം: കോവളത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച വിദേശയുവതിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. പോസ്റ്റ്‌മോര്‍ട്ടം നടത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ട് അന്വേഷണസംഘത്തിനു കൈമാറുന്നത്.

കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടായിട്ടുണ്ടെന്നതാണ് പ്രധാന കണ്ടെത്തല്‍. ഇതു ബലപ്രയോഗത്തിലൂടെ ഉണ്ടായതാകാമെന്നാണ് നിഗമനം. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. തൂങ്ങി മരിച്ചതാണെങ്കില്‍ തരുണാസ്ഥികളില്‍ പൊട്ടലുണ്ടാകില്ല. ലാത്വിയൻ യുവതിയുടെ ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ഇതു ബലപ്രയോഗം നടന്നതിന്റെ സൂചനയായാണ് ഫൊറന്‍സിക് സംഘം വിലയിരുത്തുന്നത്.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസതടസമായിരിക്കും തലച്ചോറിലെ രക്തം കട്ടപിടിക്കാന്‍ കാരണമായതെന്ന് നിഗമനം. ഇവരുടേതു കഴുത്തു ഞെരിച്ചുള്ള കൊലപാതകമായിരിക്കാമെന്നു കഴിഞ്ഞദിവസം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശും വ്യക്തമാക്കിയിരുന്നു.

ഇതിനിടെ കൊലയാളിയെ കണ്ടെത്തുന്നതിന്റെ ഭാഗമായി പരിസരവാസികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പൊലീസ് കാണുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ ഇവര്‍ മൃതദേഹം കണ്ടിരുന്നു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. യുവതി ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്നതാണ് പ്രാഥമിക നിഗമനം.

പോത്തന്‍കോട് ആശുപത്രിയില്‍നിന്ന് ഇറങ്ങിയ ലാത്വിയൻ യുവതി, നേരേ കോവളത്തേക്കാണു പോയത്. അവിടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച യുവാക്കള്‍ ബോട്ട് യാത്രയ്ക്കു പ്രേരിപ്പിച്ചു കൂട്ടിക്കൊണ്ടുപോയതാകാമെന്നു പോലീസ് സംശയിക്കുന്നു.
Loading...
ആളൊഴിഞ്ഞ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ യുവതിയെ എത്തിച്ചെന്നു സംശയിക്കുന്ന രണ്ടുപേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇതിനിടെ കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സംശയിച്ച ലൈംഗികത്തൊഴിലാളിയല്ല കൊലയ്ക്കു പിന്നിലെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനു പിന്നില്‍ ലഹരിമരുന്ന് സംഘമാണെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
First published: April 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍