• HOME
 • »
 • NEWS
 • »
 • crime
 • »
 • സിംഹത്തിന് ഇരയായി പശുവിനെ നല്‍കി; ഗുജറാത്തില്‍ 12 പേര്‍ക്കെിരെ കേസ്

സിംഹത്തിന് ഇരയായി പശുവിനെ നല്‍കി; ഗുജറാത്തില്‍ 12 പേര്‍ക്കെിരെ കേസ്

തൂണില്‍ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ച് കീറി തിന്നുന്ന പ്രദര്‍ശനം കാണാനായി നിരവധിപ്പേരാണ് സംഭവ സ്ഥലത്ത് എത്തിയിരുന്നത്

 • Last Updated :
 • Share this:
  ഗുജറാത്ത് : പശുവിനെ ഇരയായി നല്‍കി സിംഹത്തെ പ്രദര്‍ശിപ്പിച്ചതിന് ഗുജറാത്തില്‍ (Gujarat) 12 പേര്‍ക്കെതിരെ കേസ്. ഗിര്‍ വനമേഖലയിലെ ജുനാഗഡിലാണ് സംഭവം നടന്നത്.

  സിംഹങ്ങളുടെ പേരില്‍ പ്രസിദ്ധമായ ഗിര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗവും സാസന്‍ ഗിര്‍ എന്ന പേരിലും അറിയപ്പെടുന്ന ദേവാലിയ പ്രദേശത്ത് നവംബര്‍ ആദ്യ ആഴ്ചയിലായിരുന്നു വിവാദമായ പ്രദര്‍ശനം നടന്നത്.
  തൂണില്‍ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ച് കീറി തിന്നുന്ന പ്രദര്‍ശനം കാണാനായി നിരവധിപ്പേരാണ് സംഭവ സ്ഥലത്ത് എത്തിയിരുന്നത്.

  പ്രദര്‍ശനത്തിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത പന്ത്രണ്ട് പേരില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

  പശുവിനെ സിംഹം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാറി ഇരുന്നാണ് കാണികള്‍ കണ്ടത്. വന്യ മൃഗങ്ങളെ ഉള്‍പ്പെടുത്തി ഇത്തരത്തില്‍ പ്രദര്‍ശനം നടത്താന്‍ അനുമതിയില്ലെന്ന് ജുനാഗഡ് ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായ എസ് കെ ബെര്‍വാള്‍ പറഞ്ഞു.

  വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. പ്രദര്‍ശനം സിംഹ പ്രദര്‍ശനം ആണെന്നും പുറത്തുനിന്നുള്ള ആളുകള്‍ക്ക് വേണ്ടിയാണോ ഇത്തരം പ്രദര്‍ശനം തയ്യാറാക്കിയതെന്ന് പരിശോധിക്കുകയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  നായയുടെ പ്രേതം! വെളുത്ത രൂപത്തോടൊപ്പം ഓടിക്കളിക്കുന്ന വളര്‍ത്തുനായ; ദൃശ്യങ്ങള്‍ പങ്കുവെച്ച് യുവാവ്

  തന്റെ വീട്ടിലെ വളര്‍ത്തുനായ വീട്ടുമുറ്റത്ത് മറ്റൊരു നായയുടെ 'പ്രേതവുമായി' ഓടികളിക്കുന്നുവെന്ന വിചിത്രവാദവുമായി ഒരു ഓസ്‌ട്രേലിയന്‍ യുവാവ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

  ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള ജാക്ക് ഡിമാര്‍ക്കോയാണ് തന്റെ വീട്ടിലെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ നിഗൂഢ ദൃശ്യങ്ങള്‍ തന്നെ ഞെട്ടിച്ചു എന്ന് പറയുന്നത്. ജാക്കിന്റെ വളര്‍ത്തുനായ റൈഡര്‍, മറ്റൊരു വെളുത്ത നായയുടെ രൂപവുമായി കളിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. നിഴല്‍ എന്ന് തോന്നിപ്പിക്കുന്ന പട്ടി വളര്‍ത്തുനായയെ പിന്തുടരുന്നതും മറ്റുമാണ് ദൃശ്യങ്ങളിലുള്ളത്. വീടിന്റെ പിന്നാമ്പുറത്ത് നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

  വീടിന്റെ പിന്നാമ്പുറം വേലി കെട്ടി തിരിച്ചിട്ടുണ്ട്. അതിനാല്‍ പുറത്ത് നിന്ന് മറ്റൊരു പട്ടിക്ക് അകത്തുകടക്കാന്‍ സാധിക്കില്ല. സിസിടിവി ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയ താന്‍ ഉടന്‍ തന്നെ തോട്ടത്തിലേക്ക് ഓടിയതായും വളര്‍ത്തുനായയെ അല്ലാതെ മറ്റൊന്നിനേയും കണ്ടില്ലെന്നും ജാക്ക് പറയുന്നു. ഗ്യാരേജില്‍ സിഗററ്റ് വലിച്ച് നില്‍ക്കുമ്പോഴാണ് യാദൃശ്ചികമായി സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ കണ്ടതെന്നും ജാക്ക് വിവരിക്കുന്നു.

  ജാക്കിന്റെ സഹോദരന്‍ സൈമണ്‍, ഫെയ്സ്ബുക്കില്‍ പ്രസ്തുത ഫൂട്ടേജ് പങ്കിട്ടു. ഒരു നായ എങ്ങനെയോ വീട്ടുമുറ്റത്ത് കയറി എന്നും അതാണ് വീഡിയോയില്‍ കാണുന്നത് എന്നുമാണ് എന്നാല്‍ പലരും അനുമാനിക്കുന്നത്. അതേസമയം ഇത് അമാനുഷികമായി എന്തോ ആണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
  Published by:Karthika M
  First published: