• HOME
  • »
  • NEWS
  • »
  • crime
  • »
  • സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട് ബിവറേജസിൽ നിന്നും മദ്യം കവർന്നു

സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട് ബിവറേജസിൽ നിന്നും മദ്യം കവർന്നു

പൂട്ട്പൊളിച്ച് ഔട്ടലെറ്റിനുള്ളിൽ കയറിയ സംഘം വിലകൂടിയ മദ്യക്കുപ്പികളാണ് കടത്തിക്കൊണ്ടു പോയത്. 

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ചെങ്ങന്നൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യക്കുപ്പികൾ കവർന്നു. പുലിയൂർ പാലച്ചുവടിലെ മദ്യവിൽപന ശാലയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

    സെക്യൂരിറ്റി ജീവനക്കാരനായ പാലമേല്‍ പണയില്‍ സുരേഷ്ഭവനം സുരേഷ് (45), ചെന്നിത്തല ചെറുകോല്‍ ഇടപ്പിള്ളേത്ത് സുധാകരന്‍ (58) എന്നിവരെ മര്‍ദിച്ച് അവശരാക്കി കൈയും കാലും കെട്ടിയിട്ട ശേഷമാണു രണ്ടംഗ സംഘം മദ്യം കവര്‍ന്നത്.

    പൂട്ട്പൊളിച്ച് ഔട്ടലെറ്റിനുള്ളിൽ കയറിയ സംഘം വിലകൂടിയ മദ്യക്കുപ്പികളാണ് കടത്തിക്കൊണ്ടു പോയത്.  കമ്പിവടി ഉപയോഗിച്ചാണ് ഇവർ സെക്യൂരിറ്റി ജീവനക്കാരെ അടിച്ചുവീഴ്ത്തിയത്.

    Also Read ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തിങ്കളാഴ്ച വൈകീട്ട് 7 ന് അടയ്ക്കും; വീണ്ടും തുറക്കുന്നത് വ്യാഴാഴ്ച രാവിലെ

    സിസിടിവിയുടെ സ്റ്റോറേജ് ഉപകരണവും തല്ലിത്തകർത്തു. സെക്യൂരിറ്റി ജീവനക്കാരനായ സുധാകരന്റെ സ്കൂട്ടറിലാണ് സംഘം മടങ്ങിയത്. സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ പിന്നീട് മാവേലിക്കരയില്‍ നിന്നു പൊലീസ് കണ്ടെടുത്തു.

    പരുക്കേറ്റ ജീവനക്കാരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Also Read എട്ടു നാളിൽ കേരളം കുടിച്ചു തീർത്തത് 487 കോടിയുടെ മദ്യം; ഇത്തവണയും ഒന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുട

    First published: