ആലപ്പുഴ: ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിന് സമീപം മദ്യത്തിന് പകരം കുപ്പിയിൽ കട്ടൻചായ നൽകി തട്ടിപ്പ്. ആലപ്പുഴ കായംകുളത്താണ് സംഭവം. ബിവറേജസ് കോർപറേഷനിൽ നിന്ന് മദ്യം വാങ്ങാനായി വരിനിന്ന വയോധികനാണ് തട്ടിപ്പിനിരയായത്. വരി നിൽക്കേണ്ടതില്ലെന്നും മൂന്ന് കുപ്പിക്ക് 1200 രൂപ തന്നാൽ മതിയെന്നും പറഞ്ഞാണ് ആറ്റിങ്ങൽ സ്വദേശിയായ വയോധികനെ കബളിപ്പിച്ചത്. കൃഷ്ണപുരം കാപ്പിൽ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആളാണ് തട്ടിപ്പിന് ഇരയായത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് മദ്യം വാങ്ങാനായി എത്തിയപ്പോഴാണ് നീണ്ട ക്യൂ കണ്ടത്. ഏറ്റവും പിന്നിലായാണ് ആറ്റിങ്ങൽ സ്വദേശി നിന്നത്. പിറ്റേദിവസം ദുഃഖവെള്ളി ആയതിനാൽ ബിവറേജസ് ഷോപ്പുകൾക്ക് അവധിയായിരുന്നു. അതിനാലാണ് മദ്യം വാങ്ങാനായി വൻ തിരക്ക് അനുഭവപ്പെട്ടത്. ഇതിനിടെ ഏറ്റവും പിന്നിൽ നിന്ന വയോധികനെ ഒരാൾ സമീപിച്ച് 1200 രൂപയ്ക്ക് മൂന്ന് കുപ്പി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ബിവറേജസിലെ അതേ വിലയ്ക്ക് നൽകാമെന്ന് പറഞ്ഞതോടെ, പണം നൽകി അത് വാങ്ങുകയും ചെയ്തു.
പണിസ്ഥലത്തിനോട് ചേർന്ന വാടകവീട്ടിലെത്തി വിഷു ആഘോഷിക്കാനായി കുപ്പി പൊട്ടിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. മദ്യമെന്ന പേരിൽ നൽകിയത് കട്ടൻചായ ആയിരുന്നു. ഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥിനികളെ ബൈക്കില്‍ പിന്തുടര്‍ന്ന് കയറിപിടിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ ബൈക്കില്‍ പിന്തുടര്‍ന്ന് കയറിപിടിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. നരിക്കുനിയില്‍ താമസിക്കുന്ന ഉത്തര്‍ പ്രദേശിലെ മുറാദാബാദ് ജില്ലയിലെ ഓബ്രി സ്വദേശി സല്‍മാന്‍ (22) ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ തച്ചംപൊയില്‍ ഈര്‍പ്പോണ റോഡില്‍ വെച്ച് കയറി പിടിക്കുകയായിരുന്നു. നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ബൈക്കില്‍ പിന്തുടര്‍ന്ന പ്രതി ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് കടന്നുപിടിച്ചുവെന്നാണ് കേസ്.
വിദ്യാര്‍ത്ഥിനികള്‍ ബഹളം വെച്ചതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പി സി മുക്കിന് സമീപം ഊടുവഴിയിലൂടെ രക്ഷപ്പെടുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി നേരത്തെ താമരശ്ശേരി ഭാഗത്ത് കോഴിക്കടകളില്‍ ജോലി ചെയ്തിട്ടുണ്ടെന്ന് പോലീസിന് മൊഴി നല്‍കി. പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. കെ എല്‍ 57 സി 5607 നമ്പര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ തിങ്കളാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.