തൊടുപുഴ: പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന അനധികൃത മദ്യം ഇടുക്കിയിൽ എത്തിച്ച് വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ചതുരംഗപ്പാറ സ്വദേശി വിനുവാണ് എക്സൈസ് പരിശോധനയ്ക്കിടെ അറസ്റ്റിലായത്. ഇടുക്കിയിലെത്തിച്ച നൂറ്റമ്പത് ലിറ്റർ മദ്യമാണ് എക്സൈസ് പിടികൂടിയത്. വിഷുദിനത്തിലെ വിൽപന ലക്ഷ്യമിട്ട് എത്തിച്ച മദ്യമാണ് വാഹന പരിശോധനക്കിടെ കണ്ടെടുത്തത്. സോനുവിന്‍റെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി.
വിഷുദിനത്തിൽ വിൽക്കാനായി കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്. മാഹിയിൽ നിന്നും മുന്നൂറോളം കുപ്പികളിലായാണ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കടത്തി കൊണ്ടുവന്നത്. അടിമാലി എക്സൈസ് റെയിഞ്ച് സംഘമാണ് മദ്യം പിടികൂടിയത്. എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘത്തിന്റെ വാഹന പരിശോധന. മദ്യം കടത്താനുപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാറിന്‍റെ ഡിക്കിയിലും പിൻസീറ്റിന്റെ ഭാഗത്തുമായിട്ടായിരുന്നു മദ്യം ഒളിപ്പിച്ചിരുന്നത്.
മാഹിയിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യം വൻ ലാഭത്തിൽ വിൽക്കാമെന്ന പ്രതീക്ഷയിലായിരുന്നു സോനു. മാഹിയിൽ 145 രൂപയ്ക്കു ലഭിക്കുന്ന മദ്യം ഇടുക്കിയിൽ 365 രൂപയ്ക്കാണ് വിൽക്കുന്നത്. സോനു ഉൾപ്പടെ നിരവധി പേർ ഇത്തരത്തിൽ മദ്യം കടത്തിക്കൊണ്ടു വന്നു വിൽക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഇവർ മുമ്പും നിരവധി തവണ മദ്യം കടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. സോനുവിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് എക്സൈസ് അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ സംഘത്തിലെ മുഴുവൻ പേരെയും അറസ്റ്റു ചെയ്യുമെന്നും എക്സൈസ് വ്യക്തമാക്കി.
Also Read-
കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ നിശാപാർട്ടി: റെയ്ഡിൽ ഡിജെ ഉൾപ്പടെ നാല് പേര്‍ അറസ്റ്റില്‍; ലഹരിമരുന്ന് പിടികൂടി
കഴിഞ്ഞ ദിവസം കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ നിശാപാർട്ടിക്കിടെ കസ്റ്റംസും എക്സൈസും ചേർന്ന് നടത്തിയ റെയ്ഡിൽ നാലുപേർ അറസ്റ്റിലായിരുന്നു. റെയ്ഡ് നടത്താനായി എത്തിയപ്പോൾ നിശാപാർട്ടിയിൽ ഡോക്ടർമാർ മുതൽ വിദ്യാർഥികൾ വരെയുള്ളവർ പങ്കെടുത്തിരുന്നതായാണ് വിവരം. നൂറോളം യുവതി യുവാക്കളാണ് നിശാപാർട്ടിക്ക് എത്തിയതെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ ദിവസം നടത്തിയ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ കര്‍ശന നിരീക്ഷണത്തോടെ ബംഗലൂരുവില്‍ നിന്നും മയക്കുമരുന്നു ലോബിയുടെ പ്രവര്‍ത്തനം കൊച്ചിയിലേക്ക് മാറ്റിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ അഞ്ചു ആഡംബര ഹോട്ടലുകളില്‍ സംയുക്തപരിശോധന നടത്തിയത്. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ, എക്‌സൈസ് എന്‍ഫോഴിസ്‌മെന്റ്, കസ്റ്റംസ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു എല്ലായിടത്തും ഒരേ സമയം പരിശോധന.
റെയ്ഡ് നടക്കുന്നതായി സൂചനകള്‍ ലഭിച്ചപ്പോള്‍ തന്നെ നിശാപാര്‍ട്ടികളില്‍ നിന്നും യുവതീയുവാക്കള്‍ ചിതറിയോടി. ചിലയിടങ്ങളില്‍ ഹോട്ടലിനുപുറത്തെ പുല്‍ത്തകിടിയിലായിരുന്നു പാര്‍ട്ടി നടന്നത്. എന്നാല്‍ ചക്കരപ്പരമ്പിലെ ഹോളി ഡേ ഇന്നിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഡി. ജെ. പാര്‍ട്ടി നടത്തിയവര്‍ക്ക് പരിശോധക സംഘമെത്തിയപ്പോഴേക്കും രക്ഷപ്പെടാന്‍ സാധിച്ചിരുന്നില്ല. ഉദ്യോഗസ്ഥരെത്തുമ്പോള്‍ മദ്യപിച്ച് അബോധാവസ്ഥയില്‍ നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു നൂറിലധികം വരുന്ന യുവതിയുവാക്കള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.