പുനലൂരിൽ എക്സൈസ് ഉദ്യോഗസ്ഥരെ മദ്യ മാഫിയ ആക്രമിച്ചു

News18 Malayalam
Updated: October 4, 2018, 10:07 PM IST
പുനലൂരിൽ എക്സൈസ് ഉദ്യോഗസ്ഥരെ മദ്യ മാഫിയ ആക്രമിച്ചു
Representative Images. (Getty Images)
  • Share this:
കൊട്ടാരക്കര: പുനലൂർ എക്സൈസ് സർക്കിൾ ഓഫീസിലെ ജീവനക്കാരെ വാഹന വരിശോധനയ്ക്കിടെ വ്യാജ മദ്യ മാഫിയ ആക്രമിച്ചു. പ്രിവന്‍റീവ് ഓഫീസർ റെജി സിവിൽ എക്സൈസ് ഓഫീസർ അനീഷ് അർക്കജ് എന്നിവർക്കാണ് പരുക്കേറ്റത്. കണ്ണിന് സാരമായി പരിക്കേറ്റ റെജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിൽ അക്കജ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ട്രെയിനുകളിൽനിന്ന് യാത്രക്കാർ അടിച്ചുമാറ്റിയത് ആയിരകണക്കിന് ബെഡ് ഷീറ്റും ടവലും!

തിരുവനന്തപുരത്ത്‌ നിന്ന് ചാരായം കവറിലാക്കി ഫോൺ വഴി ബുക്ക്‌ ചെയ്യുന്നവർക്ക്‌ കൊണ്ട്‌ കൊടുക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കെ.എൽ 19 ഇ 3774 എന്ന നമ്പരുള്ള ഇരുചക്ര വാഹനം നിർത്താതെ പോവുകയും വാഹനം പിന്തുടർന്ന എക്സൈസ് ജീവനക്കാരെ സ്കൂട്ടറിൽ വന്നവർ ഹെൽമറ്റ് ഉപയോഗിച്ച് മർദിക്കുകയായിരുന്നെന്ന് പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയ അനീഷ്‌ പറഞ്ഞു.

താനൂരിൽ ഗൃഹനാഥനെ കഴുത്തറുത്ത് കൊന്നു; ഭാര്യയുടെ സുഹൃത്തിനെ പൊലീസ് തേടുന്നു

പ്രതികളെക്കുറിച്ച് എക്സൈസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട് നെടുമങ്ങാട്‌ ചാമുണ്ഡി നഗറിൽ ചാമുണ്ഡി ഉണ്ണിയെന്ന സതീശൻ സഹോദരൻ സുധൻ എന്നിവരാണു അക്രമിച്ചത്. ഇവരുടെ വാഹനം പിടികൂടിയെങ്കിലും എക്സൈസ് സംഘത്തെ ഹെൽമെറ്റ്‌ കൊണ്ടാക്രമിച്ച്‌ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
എക്സൈസുകാരെ സമാനമായ രീതിയിൽ ആക്രമിച്ച്‌ മുൻപും ഇവർ രക്ഷപ്പെട്ടിട്ടുണ്ട്‌. ആര്യനാട്‌ റേഞ്ച്‌ പാർട്ടിയെയും കാട്ടാക്കട റേഞ്ച്‌ പാർട്ടിയെയും ഹെൽമെറ്റ്‌ കൊണ്ടും വടിവാൾ കൊണ്ടും വെട്ടിയതിനു ഇവരുടെ പേരിൽ നിലവിൽ കേസുകളുണ്ട്‌.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍