ഡൽഹിയിൽ കാമുകിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിനു പിന്നാലെ മഹരാഷ്ട്രയിലും ഞെട്ടിക്കുന്ന കൊലപാതകം. തുലിഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയെ കൊലപ്പെടുത്തി മൃതദേഹം മെത്തയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
നഴ്സായ മേഘ ഷാ( 40) ആണ് കൊല്ലപ്പെട്ടത്. മേഘയുടെ ലിവിൻ പങ്കാളിയായ ഹാർദിക് (37) നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണ്. മഹാരാഷ്ട്രയിലെ വിജയ് നഗർ ഏരിയയിലെ ഫ്ലാറ്റിൽ നിന്നാണ് മേഘയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. ഹാർദിക് രണ്ടു ദിവസമാണ് ഒളിവിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Also Read- കാമുകിയെ കൊന്ന് ഫ്രിഡ്ജില്‍ കയറ്റിയ അന്ന് മറ്റൊരു യുവതിയെ വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍
ഹാർദിക്കും മേഘയും കഴിഞ്ഞ ആറ് മാസമായി ഇവർ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും ദുർഖന്ധം പുറത്തു വന്നതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹാർദിക് ഒളിവിലാണെന്ന് കണ്ടെത്തി.
മധ്യപ്രദേശിൽ ട്രെയിനിൽ നിന്നാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഹാർദിക്കിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രണ്ട് ദിവസം മുമ്പാണ് മേഘ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കാൻ എത്തിയതെന്നാണ് അയൽവാസികൾ പറയുന്നത്.
അതേസമയം, ഇന്നലെയാണ് ഡൽഹിയിൽ ഇരുപത്തിയഞ്ചുകാരിയായ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ സഹീല്‍ ഗെഹ്ലോത് (24)നെ ക്രൈം ബ്രാഞ്ച് ചഅറസ്റ്റ് ചെയ്തത്. ഉത്തംനഗറില്‍ താമസിച്ചിരുന്ന നിക്കി യാദവ് എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം നജാഫ്വ ഗഡിലെ തന്‍റെ ധാബയിലെ ഫ്രീസറിലേക്ക് മാറ്റുകയായിരുന്നു. പിന്നാലെ ഇയാള്‍ അന്ന് തന്നെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു.
സഹീലും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഇതിനിടെ സഹീൽ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന കാര്യം യുവതി മനസ്സിലാക്കി. ഇതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സഹീൽ നിക്കിയെ കൊലപ്പെടുത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.