ബിഹാർ : വിവാഹപ്പാർട്ടിയിൽ പാടാൻ ക്ഷണം സ്വീകരിച്ചെത്തിയ 28-കാരിയായ ഗായികയെ കൂട്ടബലാത്സംഗത്തിന് (Gang Rape) ഇരയാക്കിയതായി പരാതി. വെള്ളിയാഴ്ച രാത്രി പട്നയ്ക്ക് (Patna) സമീപമുള്ള രാം കൃഷ്ണ നഗറിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്റു കുമാർ, സഞ്ജീവ് കുമാർ, കാരു കുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികളിൽ ഒരാളായ പിന്റു കുമാറിനെ യുവതിക്ക് മുൻപരിചയമുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.
പരിപാടിയിൽ പാടാനെത്തിയ യുവതിയെ തോക്കിൻമുനയിൽ നിർത്തിയായിരുന്നു മൂവർസംഘം ബലാത്സംഗം ചെയ്തത്. പാട്ടുപാടാനെത്തിയ തന്നെ യുവാക്കൾ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും തുടർന്ന് വാതിൽ അകത്തുനിന്നും പൂട്ടിയശേഷം ഊഴംവച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഗായികയുടെ പരാതി. മുറിയിൽ നിന്നും ഒരുവിധത്തിൽ രക്ഷപ്പെട്ട യുവതി, മറ്റൊരു മുറിയിൽ കയറുകയും തുടർന്ന് വാതിൽ അടച്ച ശേഷം പോലീസിന്റെ സഹായം തേടുകയായിരുന്നു.
‘നേരത്തെ വിളിച്ച് അറിയിച്ചത് പ്രകാരമായിരുന്നു ഞാൻ പാർട്ടിയിൽ പാടാൻ എത്തിയത്. പക്ഷെ ഒരു പാർട്ടി നടക്കുന്നതിന്റെ യാതൊരു ലക്ഷണവു൦ അവിടെയുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവർ എനിക്കുനേരെ തോക്ക് ചൂണ്ടുകയും അവിടെനിന്ന് എന്നെ വലിച്ചിഴച്ച് ഒരു മുറിയിൽ കൊണ്ടുപോയി പൂട്ടിയിടുകയുമായിരുന്നു. മുറിയിൽ വെച്ച് അവർ ഓരോരുത്തരായി എന്നെ ബലാത്സംഗ൦ ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.’ – യുവതി നൽകിയ പരാതിയിൽ പറയുന്നു.
‘ആ മുറിയിൽ നിന്നും ഒരുവിധത്തിൽ രക്ഷപ്പെട്ട ഞാൻ മറ്റൊരു മുറിയിലേക്ക് ഓടിക്കയറി അത് അകത്തുനിന്ന് പൂട്ടുകയായിരുന്നു. തുടർന്ന് പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് സഹായം തേടി.’ – യുവതി പറഞ്ഞു.
Also read-
ചികിത്സയുടെ മറവില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; മന്ത്രവാദിക്കെതിരെ കേസ്യുവതി വിളിച്ചുപറഞ്ഞതനുസരിച്ച് ഉടനടി സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടിയ ശേഷം യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രതികളിലൊരാളുടെ കൈയിൽ നിന്നും തോക്ക് കണ്ടെടുത്തതായി പോലീസ് സ്ഥിരീകരിച്ചു. 'വിവരമറിഞ്ഞ് ഉടൻ തന്നെ ഞങ്ങൾ സംഭവസ്ഥലത്ത് എത്തുകയും യുവതിയെ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളിൽ നിന്നും ഒരു നാടൻ തോക്കും മൂന്ന് കാർട്രിഡ്ജുകളും കണ്ടെത്തി.' - രാം കൃഷ്ണ നഗർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ രവി രഞ്ജൻ വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്സിനോട് പറഞ്ഞു.
Also Read-
Rape | വിദ്യാർഥിനിയെ ഫ്ലാറ്റിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചു; ജൂനിയർ വിദ്യാർഥി അറസ്റ്റിൽഅന്വേഷണത്തിൽ പിന്റു കുമാറിന് യുവതിയെ മുൻപരിചയമുണ്ടായിരുന്നതായും പരിപാടി ബുക്ക് ചെയ്തത് ഇയാളാണെന്ന് തെളിഞ്ഞതായും പോലീസ് പറഞ്ഞു. വൈദ്യപരിശോധനയിൽ യുവതി ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞെന്നും പോലീസ് കൂട്ടിച്ചേർത്തു.
പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 D (കൂട്ടബലാത്സംഗം), ആംസ് ആക്ടിലെ സെക്ഷൻ 34 (ക്രിമിനൽ ഗൂഢാലോചന) മറ്റ് വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.