HOME » NEWS » Crime » LOCALS CAUGHT TWO MEN FOR ATTACKING WOMEN AND HANDED THEM OVER TO POLICE

സ്ത്രീകളെ ശല്യം ചെയ്തിരുന്ന രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

രാത്രിയോടെയാണ് സംഘം സ്ഥാപനങ്ങളിലും വീടുകളിലും കയറി സ്ത്രീകള്‍ക്ക് നേരേ ആക്രമണവും കവര്‍ച്ചയും നടത്തിയത്.

News18 Malayalam | news18-malayalam
Updated: June 10, 2021, 10:39 PM IST
സ്ത്രീകളെ ശല്യം ചെയ്തിരുന്ന രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി
News18 Malayalam
  • Share this:
കൊല്ലം: ഒരു മാസത്തോളമായി സ്ത്രീകളെ ശല്യംചെയ്യുകയും കവര്‍ച്ച നടത്തുകയും ചെയ്ത സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസിന കൈമാറി. കുണ്ടറ ചന്ദനത്തോപ്പിനു അടുത്തായി വാടകക്ക്​ താമസിച്ചുവന്ന അല്‍ത്താഫ് (20) കൂട്ടാളിയായ പ്രായപൂര്‍ത്തിയാവാകാത്ത കൌമാരക്കാരനുമാണ് പിടിയിലായത്. കഴിഞ്ഞ ഒരു മാസത്തോളമായി ചന്ദനത്തോപ്പ്, ഡാക്കമുക്ക്, മേക്കോണ്‍ ജുമാമസ്ജിദ് ജങ്ഷന്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും വീടുകളിലുമാണ് അൽത്താഫും സുഹൃത്തും ചേർന്ന് സ്ത്രീകള്‍ക്ക് നേരേ ആക്രമണവും കവര്‍ച്ചയും നടത്തിയത്. ഇവരുടെ സംഘത്തിൽ അഞ്ചുപേരുണ്ടെന്ന് പറയപ്പെടുന്നു. മൂന്നു പേരെ പിടികൂടാനുണ്ട്. ഇവർ ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

സ്ത്രീകൾക്കു നേരെ ശല്യം രൂക്ഷമായതോടെ കഴിഞ്ഞ ഒരാഴ്ചയായി രാത്രിയിൽ നാട്ടുകാർ ഉറക്കമൊഴിഞ്ഞു കാത്തിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ചന്ദനത്തോപ്പ് ജങ്ഷന് അടുത്തുള്ള റൗഫിന്‍റെ അടച്ചിട്ടിരുന്ന വീട്ടില്‍ അപരിചിതന്‍ കയറുന്നതു കണ്ട സമീപത്തെ വീട്ടമ്മ ബഹളം ​വെച്ചതോടെയാണ് അൽത്താഫിനെയും കൂട്ടാളിയെയും പിടിക്കാനായത്. വീട്ടമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുകയും, ഇതു കണ്ടു സംഘത്തിലെ മൂന്നു പേർ ഓടി രക്ഷപെടുകയും ചെയ്തു.

എന്നാൽ സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച അല്‍ത്താഫിനെയും ഒപ്പമുണ്ടായിരുന്ന കൌമാരക്കാരനെയും നാട്ടുകാർ വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. ഉടൻ തന്നെ പൊലീസിനെ വിളിച്ചു വരുത്തി ഇവരെ കൈമാറുകയും ചെയ്തു​. പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മോഷ്​ടാവ് ജുവനൈല്‍ ഹോമില്‍നിന്ന് രക്ഷപ്പെട്ടതാണെന്നാണ് സൂചന. ഇവർ സഞ്ചരിച്ച സ്കൂട്ടർ നെടുമങ്ങാടുനിന്ന് മോഷ്​ടിച്ചതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ചന്ദനത്തോപ്പ്, കേരളപുരം പ്രദേശങ്ങളിലായി അടുത്തിടെ നിരവധി മോഷണങ്ങൾ സംഘം നടത്തിയതായാണ് വിവരം. സന്ധ്യസമയത്തും രാത്രിയിലും സ്ത്രീകളുള്ള സ്ഥാപനങ്ങളിലും വീട്ടിലുമെത്തിയാണ് ഇവർ അക്രമവും മോഷണവും നടത്തിയിരുന്നത്. ആളുകൾ ഓടിക്കൂടുമ്പോഴേക്കും രക്ഷപെടുകയായിരുന്നു സംഘത്തിന്‍റെ പതിവ്. സംഘത്തിലെ മൂന്നു പേർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

കൊല്ലം ജില്ലയിൽ റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ ഇടമുളയ്ക്കലിൽ യുവാവ് തീ കൊളുത്തിയ 28കാരി മരിച്ചു. ഇടമുളയ്ക്കൽ സ്വദേശി ആതിര ആണ് മരിച്ചത്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ഇരുവരും രണ്ടുവർഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. സമൂഹമാധ്യമത്തിൽ വീഡിയോ ചെയ്തതിന്റെ പേരിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Also Read- നൂറോളം കടകളില്‍ മോഷണം; പ്രായപൂർത്തിയാകാത്തവർ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍


 ഒപ്പം കഴിഞ്ഞിരുന്ന ഷാനവാസ് വഴക്കിനെത്തുടർന്ന് തന്റെ ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് മരിക്കും മുൻപ് ആതിര ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തി. മരണ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി അഞ്ചൽ പൊലീസ് പറഞ്ഞു. നാൽപത് ശതമാനത്തോളം പൊള്ളലേറ്റ ഷാനവാസ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Also Read- കൊച്ചി ഫ്ലാറ്റിൽ യുവതിയെ നാലു മാസം ക്രൂരമായി പീഡിപ്പിച്ച കേസ്: മൂന്ന് പേർ കസ്റ്റഡിയിൽ

ഇരുവരും കഴിഞ്ഞ രണ്ട് വർഷമായി ഒന്നിച്ചായിരുന്നു താമസം. ഇവർക്ക് മൂന്ന്‌ മാസം പ്രായമായ കുട്ടിയുണ്ട്. ആതിര നേരത്തെ തന്നെ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. അദ്യ വിവാഹത്തിൽ ഷാനവാസിനും രണ്ട് കുട്ടികളുണ്ട്. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ഇരുവരും ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. അഞ്ചൽ സിഐ സൈജു നാഥിന്‍റെ നേതൃത്യത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

Also Read- കടം വാങ്ങിയ പണം തിരികെ കൊടുത്തില്ല; സുഹൃത്തുക്കൾക്ക് ഭാര്യയെ കാഴ്ചവെച്ച് ഭർത്താവ്

ആതിര നേരത്തെ ടിക് ടോക്കിൽ സജീവമായിരുന്നു. സമൂഹമാധ്യമത്തിൽ ഇപ്പോഴും വീഡിയോകൾ ചെയ്തിരുന്നു. മറ്റുചില പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുന്നു എന്ന സംശയത്തെ തുടർന്ന് ഷാനവാസ് പലപ്പോഴും ആതിരയെ മർദ്ദിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസം ആതിരയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ശരീരമാസകലം തീപടർന്ന് വീടിനുള്ളിൽ ഓടുന്ന ആതിരയെയാണ് നാട്ടുകാർ കണ്ടത്. തുടർന്ന് നാട്ടുകാർ അഞ്ചൽ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വാഹനത്തിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

Published by: Anuraj GR
First published: June 10, 2021, 10:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories