നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പോക്സോ കേസ്:  ഒളിവിൽ പോയ പൊലീസ് ഉദ്യോഗസ്ഥനു വേണ്ടി ലുക്ഔട്ട് നോട്ടീസ്

  പോക്സോ കേസ്:  ഒളിവിൽ പോയ പൊലീസ് ഉദ്യോഗസ്ഥനു വേണ്ടി ലുക്ഔട്ട് നോട്ടീസ്

  പ്രതിക്ക് പൊലീസിലെ സുഹൃത്തുക്കൾ അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ ചോർത്തി നൽകുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

  naveen nishchal

  naveen nishchal

  • Share this:
  പാലക്കാട്: പോക്സോ കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനു വേണ്ടി തിരച്ചിൽ നോട്ടീസ് പുറത്തിറക്കി. പാലക്കാട് കൺട്രോൾ റൂം ഗ്രേഡ് എഎസ്ഐ നവീൻ നിശ്ചലിനെതിരെയാണ് കസബ പോലീസ് തിരച്ചിൽ നോട്ടീസ് പുറത്തിറക്കിയത്. കേസെടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും പൊലീസുകാരനായ പോക്‌സോ പ്രതിയെ പിടികൂടാൻ കഴിയാത്തത് പൊലീസിനുള്ളിൽ തന്നെ വിമർശനത്തിന് കാരണമായിട്ടുണ്ട്.

  വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിലാണ് പോക്സോ വകുപ്പുകൾ പ്രകാരം നവീൻ നിശ്ചലിനെതിരെ കസബ പൊലീസ് രണ്ടാഴ്ച മുൻപ്  കേസ് എടുത്തത്. എന്നാൽ കേസെടുത്ത് മണിക്കൂറുകൾക്കകം ഇയാൾ ഒളിവിൽ പോയി. മറ്റു കേസുകളിലെ പ്രതികളെ വളരെ വേഗത്തിൽ പിടികൂടുന്ന പൊലീസ് ഇവിടെ അലംഭാവം തുടർന്നതോടെ പ്രതിഷേധം ശക്തമായി. ഇതോടെയാണ് പ്രതിയായ നവീൻ നിശ്ചലിന് വേണ്ടി തിരച്ചിൽ നോട്ടീസ് പുറത്തിറക്കിയത്.

  Also read: ടിക് ടോകിൽ പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പോക്സോ പ്രതി പിടിയിൽ

  പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. പ്രതിക്ക് പൊലീസിലെ സുഹൃത്തുക്കൾ അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ ചോർത്തി നൽകുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതിയെ സഹായിയ്ക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്.
  Published by:Chandrakanth viswanath
  First published:
  )}