നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കേരളത്തിൽനിന്ന് മോഷ്ടിക്കപ്പെട്ട ലോറികൾ തമിഴ്നാട്ടിൽ കണ്ടെത്തി

  കേരളത്തിൽനിന്ന് മോഷ്ടിക്കപ്പെട്ട ലോറികൾ തമിഴ്നാട്ടിൽ കണ്ടെത്തി

  ജില്ലയിൽ രണ്ടിടത്ത് ലോറികൾ മോഷണം പോയതോടെ, ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തി വരികയായിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, കാലടി എന്നിവിടങ്ങളില്‍ നിന്ന് മോഷണം പോയ ലോറികള്‍ തമിഴ്നാട്ടിലെ തെങ്കാശിയില്‍ ആളൊഴിഞ്ഞ പ്രദേശത്തുനിന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. കാലടിയിലെ പേ ആന്‍ഡ്​ പാര്‍ക്കിങ് മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയും പെരുമ്പാവൂര്‍ വട്ടക്കാട്ടുപടിയിലെ വർക്ക് ഷോപ്പില്‍ പണി കഴിഞ്ഞ് നിര്‍ത്തിയിരുന്ന ലോറിയുമാണ് മോഷണം പോയത്.

   സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കാലടിയില്‍നിന്ന്​ കാണാതായ ലോറിയുടെ ഉടമസ്ഥന്‍ എടപ്പാള്‍ സ്വദേശിയാണ് മൈസൂരില്‍ നിന്ന്​ മൈദയുമായി മട്ടാഞ്ചേരിയിലേക്ക്​ വന്ന വാഹനം റിട്ടേണ്‍ ലോഡിനുവേണ്ടിയാണ് കാലടിയിലെത്തിയത്. എന്നാൽ അതിനിടെ ഡ്രൈവർക്ക് പനി പിടിപെട്ടതോടെ, ലോറി പേ ആൻഡ് പാർക്ക് മൈതാനത്ത് നിർത്തിയിട്ടശേഷം വീട്ടിലേക്കു പോകുകയായിരുന്നു. അതുകഴിഞ്ഞ രണ്ടു ദിവസത്തിനകമാണ് മോഷണം നടന്നത്. ഉടൻ തന്നെ ലോറിയുടെ ഉടമസ്ഥൻ പൊലീസിൽ പരാതി നൽകിയിരുന്നു.

   കോട്ടയം സ്വദേശിയുടെ ലോറിയാണ് വട്ടക്കാട്ടുപടിയിലെ വര്‍ക്​ഷോപ്പില്‍നിന്ന്​ കളവുപോയത്. ബ്രേക്ക് ഡൌൺ ആയതോടെയാണ് ഈ ലോറി വർക്ക് ഷോപ്പിൽ എത്തിച്ചത്. എന്നാൽ വർക്ക് ഷോപ്പിലെ ജീവനക്കാരന് അസുഖം ബാധിച്ചതോടെ ഇത് അടച്ചിടുകയായിരുന്നു. വർക്ക് ഷോപ്പിന് മുന്നിലാണ് ലോറി പാർക്ക് ചെയ്തിരുന്നത്. വർക്ക് ഷോപ്പ് അടച്ച് പിറ്റേ ദിവസം രാത്രിയിലാണ് ലോറി മോഷണം പോയത്. ഇതോടെ പൊലീസിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല.

   ജില്ലയിൽ രണ്ടിടത്ത് ലോറികൾ മോഷണം പോയതോടെ, ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തി വരികയായിരുന്നു. വിവിധ ഭാഗങ്ങളിലെ സിസിടിവി ക്യാമറകളും മൊബൈൽ ഫോൺ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ തെങ്കാശി-ചെങ്കോട്ട റൂട്ടിൽനിന്ന് ലോറികൾ കണ്ടെത്തിയത്. വാഹനം ചെങ്കോട്ട പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ വിജനമായ പ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. ഇന്‍സ്പെക്ടര്‍ രാഹുല്‍ രവീന്ദ്രന്‍, സിവില്‍ ​െപാലീസ് ഉദ്യോഗസ്ഥരായ സാബു, ഷിജോ പോള്‍, പ്രജിത് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

   അതേസമയം വാഹന മോഷണത്തിന് പിന്നിൽ സംസ്ഥാനാന്തര സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. വാഹനം കടത്തിക്കൊണ്ടുപോയവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും, ഇവരെ തമിഴ്നാട് പൊലീസിന്‍റെ കൂടി സഹായത്തോടെ ഉടൻ അറസ്റ്റ് ചെയ്യാനാകുമെന്നുമാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
   Published by:Anuraj GR
   First published:
   )}