• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോറി ക്ലീനറുടെ മരണം ദുരഭിമാനക്കൊലയോ? ഡ്രൈവര്‍ കസ്റ്റഡിയില്‍


Updated: July 24, 2018, 8:53 AM IST
ലോറി ക്ലീനറുടെ മരണം ദുരഭിമാനക്കൊലയോ? ഡ്രൈവര്‍ കസ്റ്റഡിയില്‍

Updated: July 24, 2018, 8:53 AM IST
പാലക്കാട്: ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ചരക്കുലോറിയിലെ ക്ലീനര്‍ കല്ലേറില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവര്‍നൂറുള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ക്ലീനറുടെ മരണം ദുരഭിമാന കൊലയാണോയെന്ന സംശയവും പൊലീസിനുണ്ട്.

കോയമ്പത്തൂര്‍ കോയമ്പത്തൂര്‍ അണ്ണൂര്‍ വടക്കല്ലൂര്‍ മുരുകേശന്റെ മകനായ മുബാറക് ബാഷ(29) ആണ് മരിച്ചത്. പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനായി ഇയാള്‍ അടുത്തിടെ മതം മാറിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഈ മൊഴിയും ഡ്രൈവറുടെ മൊഴിയിലെ പൊരുത്തക്കേടുകളുമാണ് ദുരഭിമാനക്കൊലയാണോ എന്ന സംശയത്തിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചിരിക്കുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ കഞ്ചിക്കോടിനു സമീപം പതിനഞ്ചോളം പേര്‍ നടത്തിയ കല്ലേറിലാണ് ബാഷയ്ക്കു പരുക്കേറ്റതെന്നായിരുന്നു ഡ്രൈവറുടെ ആദ്യമൊഴി. എന്നാല്‍ പിന്നീട് മൊഴി മാറ്റി. സംഭവം നടന്നത് തമിഴ്‌നാട്ടില്‍ വച്ചായിരുന്നെന്നാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നത്. വാളയാര്‍ ചെക്പോസ്റ്റിന് സമീപമുള്ള സി.സി. ടിവി ദൃശ്യങ്ങളിലും ഗുരുതരമായി പരിക്കേറ്റ നിലയില്‍ ബാഷയെ കണ്ടെത്തിയിട്ടുണ്ട്. ഗുരുതരാവസ്ഥയില്‍ ലോറിയില്‍ കണ്ട ബാഷയെ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് ഡ്രൈവര്‍ ആശുപത്രിയിലെത്തിച്ചത്.

പോസ്റ്റുമാര്‍ട്ടത്തില്‍ വരിയെല്ലുകള്‍ തകര്‍ത്തു ആഴത്തിലുണ്ടായ മുറിവാണു മരണകാരണമായി പറയുന്നത്. എന്നാല്‍ പുറത്തുനിന്നുള്ള കല്ലേറില്‍ ഇത്രത്തോളം ആഘാതത്തിലുള്ള മുറിവുണ്ടാകില്ലെന്നാണ് നിഗമനം.
First published: July 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍