കുടുംബവഴക്കിനെ തുടർന്ന് മധ്യവയസ്കന്‍റെ മരണം; ഭാര്യയുടെ സഹോദരൻ അറസ്റ്റിൽ

കുടുംബവഴക്കിനെ തുടർന്ന് ശശിധരനെ ആക്രമിക്കുകയായിരുന്നുവെന്ന് കാണിച്ച് മകൾ പോലീസിൽ പരാതി നൽകിയിരുന്നു

News18 Malayalam
Updated: September 29, 2020, 8:59 PM IST
കുടുംബവഴക്കിനെ തുടർന്ന് മധ്യവയസ്കന്‍റെ മരണം; ഭാര്യയുടെ സഹോദരൻ അറസ്റ്റിൽ
arrest
  • Share this:
കണ്ണൂർ മയ്യിൽ മധ്യവയസ്കൻ ആക്രമണത്തിൽ മരിച്ച കേസിൽ ഭാര്യ സഹോദരൻ പിടിയിൽ. മേച്ചേരിയിലെ പാട്ടിഞ്ചേരി ഷിബിരാജി(40) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുടുംബ വഴക്കിനെ തുടർന്നാണ് ശ്രീകണ്ടാപുരം ചെമ്പേരി സ്വദേശി കെ.ശശിധരന് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ശശിധരനെ പരിയാരത്തുള്ള ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഷിബിരാജും ബന്ധുക്കളും ചേർന്ന് തന്നെയാണ് ആശുപതിയിൽ എത്തിച്ചത്. ഇന്നലെ ആരോഗ്യ സ്ഥിതി കൂടുതൽ വഷളായി മരണം സംഭവിക്കുകയായിരുന്നു.

Also Read: രണ്ട് കോടി രൂപ വിലയുള്ള വിഗ്രഹം മോഷണം പോയെന്ന പരാതി വ്യാജം; തോട്ടിൽ നിന്നും കണ്ടെത്തിയ വിഗ്രഹത്തിൽ 14 ഗ്രാം സ്വർണം മാത്രം

ചെമ്പേരി സ്വദേശിയായ ശശീധരൻ വർഷങ്ങളായി കയരളത്ത് ഭാര്യാ ഗൃഹത്തിലാണ് താമസിച്ചിരുന്നത്. കുടുംബവഴക്കിനെ തുടർന്ന് ശശിധരനെ ആക്രമിക്കുകയായിരുന്നുവെന്ന് കാണിച്ച് മകൾ സ്നേഹ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് മയ്യിൽ സിഐയും സംഘവും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ലോറി ഡ്രൈവറാണ് പ്രതി ഷിബിരാജ് . പ്രതിയെ പോലീസ് ഉച്ചയ്ക്ക് ശേഷം കയരളത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

ശശിധരൻറെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മയ്യിൽ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. കാവുക്കാട്ട് ഭാസ്ക്കരൻ നായരുടെയും തണോളി മീനാക്ഷിയുടെയും മകനാണ് ആണ് മരിച്ച ശശിധരൻ. സിന്ധുവാണ് ഭാര്യ.
Published by: user_49
First published: September 29, 2020, 8:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading