ഹൈടെക്കാ ഹൈടെക്ക് ! ചാരായം വാറ്റാൻ പുതിയ ട്യൂഷൻ സെന്റർ യൂ ട്യൂബ്

യൂട്യൂബിൽ നിറയെ മലയാളികളായ വാറ്റു ഗുരുക്കന്മാർ. കണ്ടു പഠിക്കുന്നവർ പിടിയിലാകുന്നു

News18 Malayalam | news18-malayalam
Updated: May 24, 2020, 10:47 PM IST
ഹൈടെക്കാ ഹൈടെക്ക് ! ചാരായം വാറ്റാൻ പുതിയ  ട്യൂഷൻ സെന്റർ  യൂ ട്യൂബ്
News18
  • Share this:
കൊച്ചി: തലയിൽ വാറ്റുകുടവും  കള്ളിമുണ്ടും കൊമ്പൻ മീശയുമായും പരുക്കൻ ഭാവവുമായി പോലീസ് പിടിച്ചു കൊണ്ട് പോകുന്ന പഴയ കാല വാറ്റുകാരുടെ ചിത്രം ഇനി സിനിമയിലേ ഉണ്ടാകൂ.

ലോക്ക് ഡൗണിൽ നമ്മളെന്തെല്ലാം പഠിച്ചു എന്ന് ചോദിച്ചാൽ, അതിൽ ചാരായം വാറ്റും പെടുത്തേണ്ടി വരും.  ആര് പഠിപ്പിച്ചുവെന്നു ചോദിച്ചാൽ യൂ ട്യൂബ് എന്നും ഉത്തരം പറയേണ്ടി വരും. അതാണ് അവസ്ഥ. കാരണം കേസുകൾ അത്ര കണ്ടു കൂടുകയാണ്. പരമ്പരാഗത വാറ്റുകാരെ ഞെട്ടിച്ചു ന്യൂ ജൻ വാറ്റുകാരുടെ തലയ്ക്കിടിയാണിപ്പോൾ.

TRENDING:സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 322 പേര്‍ [NEWS]പാമ്പിനെക്കൊണ്ട് കടിപ്പിക്കും മുൻപ് ഉത്രയുടെ 92 പവൻ സ്വർണം ലോക്കറിൽ നിന്നും മാറ്റി; സൂരജിന് മറ്റു യുവതികളുമായും ബന്ധം [NEWS]Strange Case of Covid 19 തലയിൽ ചക്ക വീണു; ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കോവിഡ് [NEWS]
യൂ ട്യൂബ് എടുത്തു നോക്കിയാൽ എങ്ങനെ വാറ്റണം, എന്തിട്ടു വാറ്റണം എന്നെല്ലാം വ്യക്തമായി പറഞ്ഞു തരാൻ ആളുകളുണ്ട്. മലയാളികളാണ് വാറ്റു ഗുരുക്കന്മാരിൽ അധികവും. പലർക്കും യൂ ട്യൂബ് ചാനൽ വരെയുണ്ട്. കാട്ടിൽ പോയി ഒളിച്ചു വേണ്ട,  വീട്ടിലരുന്നു വാറ്റു പഠിക്കാമെന്നാണ് യൂ ട്യൂബ് പറയുന്നത്.

കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ പോസ്റ്റു ചെയ്തു എക്സൈസ് വക അനുഗ്രഹവും ചോദിച്ചാണ് ഒരാൾ വാറ്റാൻ ഇറങ്ങിയത്. ഇതിൽ അറസ്റ്റുണ്ടായെങ്കിലും തൊട്ടടുത്ത ദിവസവും ഇത് തന്നെ എറണാകുളത്ത് ആവർത്തിച്ചു. പിടിയിലായ രണ്ടുപേരിൽ ഒരാൾ ഇംഗ്ലണ്ടിൽ ജോലിയുള്ളതാണ്. പിടിയിലായവർ സമ്മതിച്ചത് പോലീസിനെ ഞെട്ടിച്ചു. വാറ്റു പഠിച്ചത് യൂ ട്യൂബ് നോക്കിയാണെന്ന്..!!

മലയാറ്റൂർ സ്വദേശികളായ ടിന്റോ, ഷിനോയ് എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും പിടിച്ചെടുത്തത് 50 ലിറ്റർ വാഷും അനുബന്ധ ഉപകാരങ്ങളും. അതായത് വില്പന നടത്താൻ ഉദ്ദേശിച്ചു തന്നെയാണ് കൂടിയ അളവിൽ വാഷ് കരുതിയത്. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം വ്യാജ വാറ്റിൽ കാലടി പോലീസ് മാത്രം 11 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
First published: May 24, 2020, 10:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading