• HOME
  • »
  • NEWS
  • »
  • crime
  • »
  • ഫ്രീയായി ലോട്ടറി കൊടുത്തില്ല; വിൽപ്പനക്കാരനായ വൃദ്ധനെ കൊന്ന ബാർ ജീവനക്കാരൻ പിടിയിൽ

ഫ്രീയായി ലോട്ടറി കൊടുത്തില്ല; വിൽപ്പനക്കാരനായ വൃദ്ധനെ കൊന്ന ബാർ ജീവനക്കാരൻ പിടിയിൽ

കൊല്ലത്ത് ലോട്ടറിക്കച്ചവടക്കാരനെ കൊലപ്പെടുത്തിയത് ബാർ ജീവനക്കാരൻ...

kollam murder

kollam murder

  • Last Updated :
  • Share this:
കൊട്ടാരക്കര: പണം നൽകാതെ ആവശ്യപ്പെട്ട ലോട്ടറി നൽകാത്തിനെ തുടർന്ന് വൃദ്ധനായ ലോട്ടറി കച്ചവടക്കാരനെ ബാർ ജീവനക്കാരൻ കൊലപ്പെടുത്തി. ലോട്ടറി വിൽപ്പനക്കാരനായ തങ്കപ്പൻ പിള്ളയെ ഓടിക്കൂടിയവർ അറിയച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടത്തിയ കുണ്ടറ സ്വദേശി തോമസ് ഫിലിപ്പ് പോലീസ് പിടിയിലായി.

കൊട്ടാരക്കര നഗരമദ്ധ്യത്തിലായിരുന്നു കൊലപാതകം. ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തി വർഷങ്ങളായി ഉപജീവനം നടത്തുന്ന ആളായിരുന്നു കോട്ടാത്തല സ്വദേശിയായ എഴുപത്തിയൊന്നുകാരൻ തങ്കപ്പൻപിള്ള.  കൊട്ടാരക്കര പുലമൺ ജംഗ്ഷനിലായിരുന്നു  കൊലപാതകം.  ജംഗ്ഷനിലെ ഒരു ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി തങ്കപ്പൻ പിള്ളയോട്  ലോട്ടറി ടിക്കറ്റ് ചോദിച്ചു. എന്നാൽ പണം ഇല്ലാത്തതിനാൽ ലോട്ടറി ടിക്കറ്റ് കൊടുക്കാൻ തങ്കപ്പൻപിള്ള തയ്യാറായില്ല.

Also read: സഹോദരിയെ പീഡിപ്പിച്ച 15കാരൻ അറസ്റ്റിൽ; പീഡനം കൈയ്യും കാലും കെട്ടിയിട്ട ശേഷം

മാത്രമല്ല പണമില്ലെങ്കിൽ ടിക്കറ്റ് തരില്ല എന്ന് തറപ്പിച്ച് പറയുകയും ചെയ്തു. ഇതിൽ കുപിതനായ  പ്രതി തങ്കപ്പൻ പിള്ളയെ  മർദ്ദിക്കുകയും പിടിച്ചു തള്ളി തല കല്ലിലിടിപ്പിക്കുകയുമായിരുന്നു. സംഭവ സ്ഥലത്തു നിന്നു തന്നെ പ്രതിയെ അറസ്റ്റ്  ചെയ്തു. പ്രതി നേരത്തെയും ലോട്ടറി വാങ്ങിയിട്ട് പണം നൽകാതിരുന്നിട്ടുണ്ട്. മദ്യ ലഹരിയിലാണ് പ്രതി കൊലപാതകം നടത്തിയത്. കൊട്ടാരക്കര എസ് ഐ മാരായ രാജശേഖരൻ ഉണ്ണിത്താൻ, മോഹനൻ, സി പി ഒ ഹോചിമിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
First published: