• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest| സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ ആൺകുട്ടിയെ കടന്നുപിടിച്ചു; ലോട്ടറി വിൽപനക്കാരൻ പിടിയിൽ

Arrest| സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ ആൺകുട്ടിയെ കടന്നുപിടിച്ചു; ലോട്ടറി വിൽപനക്കാരൻ പിടിയിൽ

സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ ഇയാൾ വഴിയിൽ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് ശല്യം ചെയ്യുകയും കടന്നുപിടിക്കുകയുമായിരുന്നു. ഭയന്നുവിറച്ചാണ് കുട്ടി വീട്ടിലെത്തിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തൊടുപുഴ: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ (Minor Boy)  തടഞ്ഞുനിർത്തി ശല്യം ചെയ്യുകയും കടന്നുപിടിക്കുകയും ചെയ്ത ലോട്ടറി വിൽപനക്കാരൻ (Lottery Salesman)  പിടിയിൽ. തൊടുപുഴ (Thodupuzha) കോലാനി പഞ്ചവടിപ്പാലം ഭാഗം പാറയിൽ വീട്ടിൽ ശ്രീനിവാസനെ (57) ആണ് കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കിടങ്ങൂർ ആണ്ടൂർ കവല - ഇല്ലിക്കൽ താഴെ റോഡിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം.

സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ ഇയാൾ വഴിയിൽ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് ശല്യം ചെയ്യുകയും കടന്നുപിടിക്കുകയുമായിരുന്നു. ഭയന്നുവിറച്ചാണ് കുട്ടി വീട്ടിലെത്തിയത്. വിവരം അറിഞ്ഞ കുട്ടിയുടെ പിതാവ് കിടങ്ങൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

എസ് ഐ കുര്യൻ മാത്യു, എ എസ് ഐ മഹേഷ് കൃഷ്ണൻ, എ എസ് ഐ ജയചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ ജി ഷീജ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രണയം നടിച്ച് യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; 26കാരൻ അറസ്റ്റിൽ

പ്രണയം നടിച്ച്‌ യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. വയനാട് പുൽപ്പള്ളി നല്ലൂര്‍നാട് പായോട് തൃപ്പൈകുളം വീട്ടില്‍ ടി.വി സനൂപ് (26) ആണ് അറസ്റ്റിലായത്. പുല്‍പ്പള്ളി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ രാവിലെ പായോട് നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പഠന സമയത്തുള്ള പരിചയം വെച്ച്‌ പുല്‍പ്പള്ളി സ്വദേശിനിയായ പരാതിക്കാരിയുമായി അടുപ്പം സ്ഥാപിക്കുകയും പ്രണയം നടിച്ച്‌ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി അടുപ്പം കാണിച്ചതെന്ന് യുവതി പറയുന്നു. എന്നാൽ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിക്കാരിയുടെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും പരാതിക്കാരിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളും പ്രതി അപ്ലോഡ് ചെയ്തിരുന്നതായും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായുമാണ് പരാതി.

മാർച്ച് 21നാണ് യുവതി പുൽപ്പള്ളി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Published by:Rajesh V
First published: