ആലപ്പുഴ: പൊലീസുകാരിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയപരാജയമെന്ന് പ്രതി അജാസ്. സൗമ്യയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്നാൽ നിരന്തരം അവഗണിച്ചതില്‍ കടുത്ത വിഷമം ഉണ്ടായി. അവരെ കൊലപ്പെടുത്തി ആത്മഹത്യ ആയിരുന്നു ലക്ഷ്യമെന്നും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ അജാസ് വ്യക്തമാക്കി.
സൗമ്യയുടെ ശരീരത്തിലും തന്റെ ശരീരത്തിലും പെട്രോൾ ഒഴിച്ചു തീകൊളുത്തിയെന്നും കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും നൽകിയ മൊഴിയിൽ അജാസ് പറഞ്ഞു. ശരീരത്തിൽ സാരമായി പരിക്കേറ്റ അജാസ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. രണ്ട് ദിവസം മുൻപാണ് മാവേലിക്കരയിൽ പൊലീസുകാരിയായ യുവതിയെ വെട്ടിവീഴ്ത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. സംഭവത്തിൽ പ്രതിയായ അജാസും പൊലീസുകാരനാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.