ത്രികോണ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മധ്യപ്രദേശിൽ (Madhya Pradesh) യുവാവിനെ കുത്തിക്കൊന്നു (Murder). മധ്യപ്രദേശിലെ മാൽവ പ്രവിശ്യയിലെ രത്ലമിലാണ് സംഭവം. ഇന്‍സ്റ്റാഗ്രാമില്‍ (Instagram) പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. ലോഹരി ഗ്രാമത്തിലെ സുരേന്ദ്ര സിങ് (20) ആണ് മരിച്ചത്.
സുരേന്ദ്രയും സുഹൃത്തായ ഗോപാലും ഇന്‍സ്റ്റാഗ്രാമില്‍ ഒരേ പെണ്‍കുട്ടിയുമായാണ് ചാറ്റ് ചെയ്തിരുന്നത്. ഖുഷി എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ചിരുന്ന പെൺകുട്ടിയുമായാണ് ചാറ്റ് ചെയ്തിരുന്നത്. എന്നാൽ ഇരുവരും പെൺകുട്ടിയെ ഇതുവരെയും നേരിട്ട് കണ്ടിരുന്നില്ല.
കാറ്ററിങ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സുരേന്ദ്രയും സുഹൃത്തായ ഗോപാലിനും പരസ്പരം അറിയാമായിരുന്നു. ഒരേ പെണ്‍കുട്ടിയുമായാണ് ചാറ്റ് ചെയ്യുന്നതെന്ന് പരസ്പരം അറിഞ്ഞതോടെ തർക്കമുണ്ടാവുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സുരേന്ദ്രയോട് പെൺകുട്ടിയുമായുള്ള ചാറ്റിങ് നിർത്താൻ ഗോപാൽ ആവശ്യപ്പെട്ടെങ്കിലും സുരേന്ദ്ര വഴങ്ങിയില്ല. തുടർന്ന് ഗോപാൽ തന്റെ സുഹൃത്തായ സൂരജിനെയും കൂട്ടി സുരേന്ദ്രയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും തുടർന്ന് അവിടെ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
Also Read-Murder| മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു
ഗോപാലിനെ അറസ്റ്റ് ചെയ്ത പോലീസ് ഇയാൾക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ് എടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 307 സെക്ഷനുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Murder | മൂന്നാമതും വിവാഹം കഴിച്ച യുവാവിനെ ആദ്യ ഭാര്യയുടെ വീട്ടുകാർ കൊന്നു; അസ്ഥികൂടം കിണറ്റിൽ
റാഞ്ചി: മൂന്നാമതും വിവാഹം കഴിച്ച യുവാവിനെ മുന്‍ ഭാര്യവീട്ടുകാര്‍ കൊലപ്പെടുത്തി. കുറേ കാലമായി കാണാതായ യുവാവിന്റെ അസ്ഥികൂടം കിണറ്റിൽനിന്ന് ലഭിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. ലഡു ഹൈബുരു എന്നയാളുടെ അസ്ഥികൂടമാണ് കണ്ടെത്തിയതെന്ന് ദുമാരിയ പൊലീസ് അറിയിച്ചു.
മാര്‍ച്ച് 16 മുതലാണ് ഹൈബുരുവിനെ കാണാതായത്. എന്നാൽ ഇതു സംബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. അജ്ഞാതന്റെ ഫോൺ സന്ദേശത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൂന്നാം വിവാഹത്തെ ചൊല്ലി മുന്‍വിവാഹത്തിലെ ഭാര്യാസഹോദരനുമായി യുവാവ് വാക്കുതർക്കമുണ്ടായതായി പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ മൃതദേഹം കിണറ്റിൽനിന്ന് കണ്ടെത്തിയതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് എം. തമിഴ് വണ്ണാന്‍ പറഞ്ഞു.
തുടക്കത്തില്‍ ലഡു ഹൈബുരുവിന്റെ വീട്ടുകാര്‍ പൊലീസിനോട് മുമ്പ് വഴക്കുണ്ടായ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ അജ്ഞാത സന്ദേശത്തിൽ ഹൈബുരു കൊല്ലപ്പെട്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. ഹൈബുരുവിന്റെ വീട്ടില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഹൈബുരുവിന്റെ ഭാര്യാസഹോദരനെയും സഹായികളായിരുന്ന മറ്റ് മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളില്‍ രണ്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.